Monday February 18th, 2019 - 11:01:pm
topbanner

സര്‍ക്കാര്‍ ജോലി അവളുടെ സ്വപ്നമായിരുന്നു; നന്ദി അറിയിച്ച് ലിനിയുടെ ഭര്‍ത്താവ്

Jikku Joseph
സര്‍ക്കാര്‍ ജോലി അവളുടെ സ്വപ്നമായിരുന്നു; നന്ദി അറിയിച്ച് ലിനിയുടെ ഭര്‍ത്താവ്

കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്തതില്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് ലിനിയുടെ ഭര്‍ത്താവ് സജീഷ്. തനിക്കൊരു സര്‍ക്കാര്‍ ജോലിയെന്നത് ലിനിയുടെ വലിയ സ്വപ്നമായിരുന്നെന്നും സജീഷ് പറഞ്ഞു. സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും സജീഷ് ഒരു പ്രമുഖ മാധ്യമത്തോടു പറഞ്ഞു.

ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ സഹായ ധനം പ്രഖ്യാപിച്ചത്. കേരളത്തില്‍ ജോലി ചെയ്യാന്‍ സന്നദ്ധനാണെങ്കില്‍ ഭര്‍ത്താവ് സജീഷിന് ജോലി നല്‍കാനുള്ള തീരുമാനവും വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. നിപാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കാനും തീരുമാനമായിട്ടുണ്ട്.

ലിനിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സേവനത്തിനിടെ മരണപ്പെട്ട ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.

ലിനി മരിച്ച ശേഷവും കുംടുംബാംഗങ്ങളെ ഒരു തവണപോലും വിളിക്കാന്‍ ആരോഗ്യമന്ത്രി തയാറായില്ലെന്ന് നാട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. ലിനിയുടെ ഭര്‍ത്താവിന് ജോലി നല്‍കണം എന്ന് അധികൃതരോട് നാട്ടുകാര്‍ ആവശ്യപ്പെടുകയും ചെയ്തു. ചങ്ങരോത്ത് സൂപ്പിക്കടയില്‍ ആദ്യം രോഗം ബാധിച്ച യുവാവിനെ ശുശ്രൂഷിച്ചതിലൂടെയാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് ചെമ്പനോട സ്വദേശിനിയായിരുന്ന ലിനിയ്ക്ക് പനി ബാധിച്ചത്.

തുടര്‍ന്ന് 17-ന് പേരാമ്പ്ര ഗവ. ആശുപത്രിയില്‍ തന്നെ ലിനിക്ക് ചികിത്സ നല്‍കി. 19-ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു മെഡിക്കല്‍ കോളജിനോടനുബന്ധിച്ച ചെസ്റ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ഇവിടെ ഐസിയുവില്‍ ചികിത്സയിലായിരുന്ന ലിനി മരിച്ചത്.

വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയോടെ ലിനിയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവാതെ കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു.

 

Viral News

English summary
nurse lini husband sajeesh respond on getting job
topbanner

More News from this section

Subscribe by Email