Sunday September 23rd, 2018 - 4:20:am
topbanner

നിപ്പ വൈറസ് ബാധ; നഴ്‌സ് ലിനിയുടെ കുടുംബത്തിന് അബീര്‍ ഗ്രൂപ്പ് 10 ലക്ഷം രൂപ നല്‍കും

NewsDesk
നിപ്പ വൈറസ് ബാധ; നഴ്‌സ് ലിനിയുടെ കുടുംബത്തിന് അബീര്‍ ഗ്രൂപ്പ് 10 ലക്ഷം രൂപ നല്‍കും

കോഴിക്കോട്: നിപ്പ വൈറസ് ബാധയേറ്റവരെ പരിചരിക്കുന്നതിനിടയില്‍ രോഗം പകര്‍ന്ന് മരിച്ച നഴ്‌സ് ലിനിയുടെ കുടുംബത്തില്‍ അബീര്‍ ഗ്രൂപ്പ് 10 ലക്ഷം രൂപ നല്‍കും.

ആതുരസേവനരംഗത്തെ പ്രശസ്തരായ അബീര്‍ ഗ്രൂപ്പ് ലിനിയുടെ സേവനത്തിന് നല്‍കുന്ന ബഹുമതിയായാണ് പണം കൈമാറുക. രാജ്യത്തിനകത്തും പുറത്തുമായി അനേകം മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രികള്‍ അബീര്‍ ഗ്രൂപ്പിന് സ്വന്തമായുണ്ട്.

ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള മലയാളികള്‍ ലിനിയുടെ കുടുംബത്തിന് സഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ ലിനിയുടെ കുട്ടികള്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലിയും നല്‍കാമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

Read more topics: nurse, lini, family, Nipah, virus
English summary
Rs 10 lakh for nurse lini family who died of Nipah virus
topbanner

More News from this section

Subscribe by Email