Thursday September 20th, 2018 - 8:19:am
topbanner
Breaking News

കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തിൽ പി.സി ജോര്‍ജ് എംഎല്‍എ മാപ്പ് പറഞ്ഞു

RA
കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തിൽ പി.സി ജോര്‍ജ് എംഎല്‍എ മാപ്പ് പറഞ്ഞു

കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ് മാപ്പ് പറഞ്ഞു. താന്‍ കന്യാസ്ത്രീക്കതിരെ പരാമര്‍ശം നടത്തിയത് വൈകാരികമായിട്ടാണ്. കന്യാസ്ത്രീകള്‍ക്കെതിരെ മോശം വാക്ക് ഉപയോഗിച്ചത് പിന്‍വലിക്കുന്നു. പറഞ്ഞത് തെറ്റായി പോയി ഒരു സ്ത്രീക്കെതിരെയും ഇത്തരത്തിലുള്ള വാക്ക് ഉപയേോ​ഗിക്കാൻ പാടില്ലായിരുന്നു.

പക്ഷേ താന്‍ അവരെ കന്യാസ്ത്രീയായി പരിഗണിക്കുന്നില്ല. അവര്‍ക്കെതിരെ കോട്ടയം പ്രസ് ക്ലബില്‍ വച്ച് നടത്തിയ ‘വേശ്യ’ എന്ന പദപ്രയോഗം തെറ്റായിപ്പോയി. അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു. ആ പരാമര്‍ശത്തില്‍ നിന്നുളവാകുന്ന വേദന താന്‍ മനസ്സിലാക്കുന്നു. അതേസമയം, ഈ പരാമര്‍ശം ഒഴികെ ബാക്കി എല്ലാ കാര്യങ്ങളിലും മുമ്പ് പറഞ്ഞത് തന്നെയാണ് തന്റെ നിലപാട്.

ജലന്ധര്‍ ബിഷപ്പിന്റെ കൈയില്‍ പണം വാങ്ങിയാണ് പി.സി ജോര്‍ജ് മോശം പരാമര്‍ശം നടത്തിയെന്ന കന്യാസ്ത്രീയുടെ ആരോപണത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. താന്‍ ആരുടെ കൈയില്‍ നിന്നും പണം വാങ്ങിയിട്ടില്ല. തനിക്കതിരെ തെറ്റായ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെരുവില്‍ സമരത്തിനിറങ്ങിയ കന്യാസ്ത്രീകളെ അപമാനിച്ച് പി.സി ജോര്‍ജ് നടത്തിയ പ്രസ്താവന വ്യാപക വിമര്‍ശനത്തിന് കാരണമായി മാറിയിരുന്നു. രണ്ടു ദിവസമായി പി.സി ജോര്‍ജിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് വായ് മൂടെടാ പി സി കാമ്പയിനുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു

Read more topics: nuns issue, pc george, say appology
English summary
nuns issue pc george say appology
topbanner

More News from this section

Subscribe by Email