Friday February 22nd, 2019 - 6:26:am
topbanner

പ്രാര്‍ത്ഥനയ്ക്കിടെ കന്യാസ്ത്രീകളെ ബിഷപ്പ് മുറിയിലേക്ക് വിളിപ്പിക്കുമായിരുന്നെന്ന് വൈദികര്‍

NewsDesk
പ്രാര്‍ത്ഥനയ്ക്കിടെ കന്യാസ്ത്രീകളെ ബിഷപ്പ് മുറിയിലേക്ക് വിളിപ്പിക്കുമായിരുന്നെന്ന് വൈദികര്‍

ന്യൂഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ജലന്ധര്‍ രൂപതയിലെ വൈദീകര്‍. മൊഴിയെടുക്കാന്‍ ജലന്ധറിലെത്തിയ അന്വേഷണ സംഘത്തോട് വൈദീകര്‍ ഇക്കാര്യം വ്യക്തമാക്കിയതായാണ് സൂചന. രൂപതയിലെ നാലു വൈദീകരുടെ മൊഴിയാണ് അന്വേഷണ സംഘം എടുത്തത്. ബിഷപ്പില്‍ നിന്ന് കന്യാസ്ത്രീയ്ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിരുന്നെന്ന് അറിയാമായിരുന്നുവെന്നും ഇവര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ജലന്ധര്‍ രൂപതയില്‍ 'ഇടയനോടൊപ്പം ഒരു ദിവസം' എന്ന പ്രതിമാസ പ്രാര്‍ത്ഥനാ പരിപാടിയ്ക്കിടെ കന്യാസ്ത്രീകള്‍ക്ക് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നെന്ന് പരാതി ലഭിച്ചിരുന്നതായാണ് വൈദികര്‍ കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.nun sexual abuse bishop questioning

രാത്രി പ്രാര്‍ത്ഥനാ യോഗം നടക്കുന്നതിനിടെയാണ് ബിഷപ്പ് കന്യാസ്ത്രീമാരെ മുറിയിലേക്ക് വിളിപ്പിക്കുമായിരുന്നത്. പിന്നീട് ഇവരോട് അപമര്യാദയായി പെരുമാറുമായിരുന്നു,​ കന്യാസ്ത്രീകളെ മുറിയിലേക്ക് വിളിപ്പിക്കുമായിരുന്ന കാര്യം മദര്‍ സുപ്പീരിയറും അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്.

ജലന്ധര്‍ സൈനിക താവളത്തിനടുത്തുള്ള മിഷണറീസ് ഒഫ് ജീസസ് സന്യാസിനി സമൂഹത്തിന്റെ ആസ്ഥാനത്തെത്തിയാണ് വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന്റെ നേതൃത്വത്തില്‍ കന്യാസ്‌ത്രീകളില്‍ നിന്ന് മൊഴിയെടുത്തത്. അതിന് മുന്‍പ് ജലന്ധര്‍ പൊലീസ് കമ്മിഷണര്‍ പ്രവീണ്‍ സിന്‍ഹയുമായി ചര്‍ച്ച നടത്തിയിരുന്നു. ബിഷപ്പ് പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രീ രംഗത്തെത്തി. ഒന്നരമാസം പിന്നിടുമ്പോഴാണ് അന്വേഷണ സംഘം ജലന്ധറില്‍ എത്തിയിരിക്കുന്നത്.

Viral News

Read more topics: nun, sexual, abuse, bishop
English summary
nun sexual abuse bishop questioning
topbanner

More News from this section

Subscribe by Email