Tuesday November 13th, 2018 - 10:06:pm
topbanner

കൂടെ കിടക്കാന്‍ വിസമ്മതിച്ചതിന് ബിഷപ്പ് അച്ചടക്ക നടപടിയെടുത്തെന്ന് കന്യാസ്ത്രീ

suji
കൂടെ കിടക്കാന്‍ വിസമ്മതിച്ചതിന് ബിഷപ്പ് അച്ചടക്ക നടപടിയെടുത്തെന്ന് കന്യാസ്ത്രീ

ലൈംഗീകാരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പിനെതിരെ രൂക്ഷ ആരോപണവുമായി പീഡനത്തിനിരയായ കന്യാസ്ത്രീ വത്തിക്കാന് കത്തു നല്‍കി. തന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തതിനാലും കൂടെ കിടക്കാന്‍ വിസമ്മതിച്ചതിനാലും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തനിക്കെതിരെ അച്ചടക്ക നടപടിയെടുത്തെന്ന് കന്യാസ്ത്രീ കത്തില്‍ ആരോപിച്ചു.

ബിഷപ്പ് തന്നെ പല തവണ ലൈംഗീകമായി ചൂഷണം ചെയ്തു. ഇക്കാര്യം മദര്‍ സുപ്പീരിയറിനോടോ അവരുടെ കൗണ്‍സസിലര്‍മാരോട് പറയാന്‍ തനിക്ക് കഴിഞ്ഞില്ല. ബിഷപ്പിന്റെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ തനിക്കെതിരെ നിരന്തരം അച്ചടക്ക നടപടിയെടുക്കുന്ന കാര്യം സുപ്പീരിയറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അവരാരും തന്നെ അത് ഗൗരവമായി എടുത്തില്ല. പരാതിപ്പെട്ടാല്‍ തനിക്ക് മുകളിലുള്ളവരുടെ സഹായത്തോടെ ബിഷപ്പ് തന്നെ അപായപ്പെടുത്തുമെന്ന് ഭയന്നിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 20 സിസ്റ്റര്‍മാരാണ് മഠത്തിലെ ജീവിതം ഉപേക്ഷിച്ചു പോയത്.

മിഷണറീസ് ഓഫ് ജീസസിലെ മറ്റു സിസ്റ്റര്‍മാരുടെ മേലും കഴുകന്‍ കണ്ണുകളുമായി ബിഷപ്പ് പറന്നു നടക്കുന്നുണ്ടായിരുന്നു. ഏതെങ്കിലും സിസ്റ്ററിനോട് ബിഷപ്പിന് അഭിനിവേശം തോന്നിയാല്‍ അവരുടെ ദൗര്‍ലഭ്യം മുതലെടുത്ത് കെണിയില്‍ വീഴ്ത്തുന്നത് ബിഷപ്പിന്റെ സ്ഥിരം രീതിയായിരുന്നു. ബിഷപ്പുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഒരു സിസ്റ്റര്‍ ഗുരുതരമായ തെറ്റ് വരുത്തുകയും അത് പിടിക്കപ്പെടുകയും ചെയ്തു. അവരെ പിന്നീട് മറ്റൊരു സംസ്ഥാനത്തേക്ക് ബിഷപ്പ് സ്ഥലം മാറ്റി. പിന്നീട് ബിഷപ്പ് ഫ്രാങ്കോ അവിടെ പ്രത്യേകം സന്ദര്‍ശിക്കുകയും രാത്രി മുഴുവന്‍ തങ്ങുകയും ചെയ്തു. അന്ന് രാത്രി 12 മണി മുതല്‍ പിറ്റേ ദിവസം ഉച്ചയ്ക്ക് 12 മണിവരെ ബിഷപ്പ് അവിടെ തങ്ങി. ഇത് പലരുടേയും നെറ്റി ചുളിക്കുന്നതായിരുന്നു. സിസ്റ്ററിനോട് മാത്രം ബിഷപ്പിന് ഇത്ര സഹതാപം എന്താണെന്ന ചോദ്യമാണ് ഉയര്‍ത്തിയത്. മറ്റ് സിസ്റ്റര്‍മാരുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ ബിഷപ്പ് ശ്രമിക്കാതിരുന്നപ്പോഴാണ് ഈ സംഭവം. സിസ്റ്ററിനെതിരെ അച്ചടക്ക നടപടി എടുക്കുന്നത് തടയാനും നിരവധി തവണ ബിഷപ്പ് ശ്രമിച്ചു. ഏത് സമയത്തും തനിക്ക് ബന്ധപ്പെടാവുന്ന തരത്തിലുള്ള നിയമനമാണ് സിസ്റ്ററിന് നല്‍കിയിരുന്നത്. സമാനമായ അനുഭവങ്ങള്‍ ജലന്ധര്‍ രൂപതയിലെ സിസ്റ്റര്‍മാര്‍ക്കും ഉണ്ടായിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

സഭയില്‍ ബിഷപ്പുമാര്‍ക്കും വൈദീകര്‍ക്കും മാത്രമാണ് പരിഗണന ലഭിക്കുന്നത്. തനിക്ക് ദുരനുഭവം ഉണ്ടായതിന് പിന്നാലെ ബിഷപ്പിനെ മാറ്റണമെന്ന് അപേക്ഷിച്ചിരുന്നു. പരാതി നല്‍കിയ ശേഷവും തനിക്ക് ബിഷപ്പില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടെണ്ടിവന്നുവെന്നും കന്യാസ്ത്രീ പറയുന്നു .

Read more topics: nun ,bishop
English summary
nun reveal about the real face of bishop
topbanner

More News from this section

Subscribe by Email