Thursday September 20th, 2018 - 6:18:pm
topbanner
Breaking News

യുവ കന്യാസ്ത്രീ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

NewsDesk
യുവ കന്യാസ്ത്രീ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: കടുമേനിയില്‍ പ്രവര്‍ത്തിക്കുന്ന ഹോളിഫാമിലി ഭവനിലെ സിസ്റ്ററായ ഡോണ മറിയ(26)യെ മഠത്തിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ശനിയാഴ്ച രാത്രി മറ്റൊരു കന്യാസ്ത്രീക്കൊപ്പം മഠത്തിലെ കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്ന ഡോണയെ ഞായറാഴ്ച രാവിലെ കട്ടിലിനുതാഴെ വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

കന്യാസ്ത്രീകളും മഠം അധികൃതരും എത്തി ഡോണയെ ഉടന്‍ ചെറുപുഴ സെന്റ് സെബാസ്റ്റിയന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മെയ് 27നാണ് ഡോണ കടുമേനിയിലെ കന്യാസ്ത്രീമഠത്തില്‍ ചുമതലയേറ്റത്. മഠത്തിലെ മദര്‍ സുപ്പീരിയര്‍ ബല്‍സിയുടെ പരാതിയില്‍ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു. വെള്ളരിക്കുണ്ട് സി ഐ യുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചേട്ടന്റെ മരണത്തില്‍ തരികിട സാബുവിനെയും ജാഫര്‍ ഇടുക്കിയെയും സംശയമുണ്ടെന്ന് സഹോദരന്‍

മകന്റേയും മരുമകളുടേയും ആദ്യരാത്രിയിലെ ലൈംഗീകതയ്ക്ക് ബന്ധുക്കളുടെ മാര്‍ഗനിര്‍ദ്ദേശം

മലപ്പുറത്ത് നിന്നും പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയ മൂന്നു പേര്‍ പിടിയില്‍

Read more topics: Nun, chittarikkal
English summary
Nun found dead in convent room in chittarikkal
topbanner

More News from this section

Subscribe by Email