Sunday September 23rd, 2018 - 7:08:am
topbanner

ധ്യാനത്തിനെത്തിയ യുവാവുമായി പ്രണയത്തിലായ കന്യാസ്ത്രീ കുടുംബ ജീവിതത്തിലേക്ക്

NewsDesk
ധ്യാനത്തിനെത്തിയ യുവാവുമായി പ്രണയത്തിലായ കന്യാസ്ത്രീ കുടുംബ ജീവിതത്തിലേക്ക്

കോട്ടയം: ധ്യാനത്തിനെത്തിയ യുവാവുമായി പ്രണയത്തിലായ കന്യാസ്ത്രീ തിരുവസ്ത്രം അഴിച്ചുവെച്ച് കുടുംബ ജീവിതത്തിലേക്ക്. കോട്ടയം സ്വദേശിനിയായ മുപ്പത്തിമൂന്നുകാരി കന്യാസ്ത്രീയാണ് ചങ്ങനാശ്ശേരി തെങ്ങണാ സ്വദേശിയായ നാല്‍പ്പതുകാരനൊപ്പം ഇറങ്ങിത്തിരിച്ചത്.

കന്യാസ്ത്രീയെ കാണാതായതിനെ തുടര്‍ന്ന് മഠം അധികൃതകര്‍ കീഴ്വായ്പൂര് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രണയത്തെക്കുറിച്ച് പുറത്തറിഞ്ഞത്.

ഇരുവരെയും കോടതിയില്‍ ഹാജരാക്കിയെങ്കിലും തനിക്ക് കാമുകനൊപ്പം പോകാനാണ് താല്‍പ്പര്യമെന്നാണ് കന്യാസ്ത്രീ പൊലീസിനേയും കോടതിയേയും ധരിപ്പിച്ചതോടെ അതിന് അനുവദിക്കുകയായിരുന്നു.

കുമ്പസാര രഹസ്യം ചോര്‍ത്തിയുള്ള ഓര്‍ത്തഡോക്സ് സഭയിലെ പീഡന വിവാദവും ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതുമെല്ലാം ക്രൈസ്തവ സഭകള്‍ക്ക് നാണക്കേടുണ്ടാക്കുമ്പോഴാണ് കന്യാസ്ത്രീയുടെ പ്രണയവും ഒളിച്ചോട്ടവും.

Read more topics: nun, elope, lover, kottayam
English summary
nun elope with lover in kottayam
topbanner

More News from this section

Subscribe by Email