Thursday October 18th, 2018 - 5:16:pm
topbanner
Breaking News

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് ഇന്ന് അവസാനിച്ചു : നാളെയും തുടരും

NewsDesk
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് ഇന്ന് അവസാനിച്ചു :  നാളെയും തുടരും

കൊച്ചി: കന്യാസ്ത്രീ നല്‍കിയ ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് ഇന്ന് അവസാനിച്ചു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും നാളെയും തുടരും എന്നുമാണ് അറിയാന്‍ ക‍ഴിഞ്ഞത്. തൃപ്പൂണിത്തുറ ഹൈടെക്ക് സെല്ലിലാണ് ബിഷപ്പിനെ ഇന്ന് രാവിലെ 11 മണി മുതല്‍ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലില്‍ നിരപരാധിയെന്ന് ആവര്‍ത്തിക്കുകയാണ് ബിഷപ്പ്. ആദ്യ ഘട്ടത്തില്‍ 104 ചോദ്യങ്ങളാണ് അന്വേഷണസംഘം ചോദിച്ചത്. ഫോറന്‍സിക് മെഡിക്കല്‍ സംഘവും ഒപ്പമുണ്ട്. ചോദ്യം ചെയ്യലില്‍ ബിഷപ് സഹകരിക്കുന്നുണ്ടെന്നും ചോദ്യംചെയ്യല്‍ പൂര്‍ത്തിയായാലേ അടുത്ത തീരുമാനം ഉണ്ടാകൂവെന്നും എസ്പി പറഞ്ഞു.

എന്നാല്‍ പീഡനപരാതിയില്‍ താന്‍ നിരപരാധിയെന്ന മൊഴിയിലാണ് ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഉറച്ചു നിന്നു. പരാതിക്കാരിയായ കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ മഠത്തില്‍ താമസിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തോട് ചോദ്യം ചെയ്യലിനിടെ ബിഷപ് പറഞ്ഞു. പരാതിക്കാരിക്കു ദുരുദ്ദേശ്യമാണെന്നും ബിഷപ് ആവര്‍ത്തിച്ചു. തനിക്ക് അനുകൂലമായ തെളിവുകള്‍ നല്‍കിയാണു ബിഷപ് മറുപടി പറഞ്ഞത്. എന്നാല്‍ അറസ്റ്റ് വേണ്ടിവന്നാല്‍ ചെയ്യേണ്ട മുന്നൊരുക്കള്‍ പോലീസ് നടത്തിയിരുന്നു. അറസ്റ്റുചെയ്യുന്നതില്‍ തടസ്സങ്ങളുണ്ടാകില്ലെന്നും എന്നാല്‍ തെളിവുകള്‍ ബോധ്യപ്പെട്ട ശേഷമാവും അറസ്റ്റുണ്ടാവുകയെന്നും ഡിവൈഎസ്പി. കെ സുഭാഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിനിടെ ബിഷപ്പ് ഫ്രാങ്കോ പുറത്തിറങ്ങിയപ്പോൾ എ ഐ വൈ എഫ് പ്രവർത്തകർ കാറിനു മുന്നിലേക്ക് കരിങ്കൊടിയുമായി എത്തി. ഫ്രാങ്കോയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കി എത്തിയ അവരെ പോലീസ് ബലം പ്രയോഗിച്ചു മാറ്റിയാണ് ഫ്രാങ്കോയുടെ കാർ പോകാൻ വഴിയൊരുക്കിയത്.

Read more topics: Nun, sexual, abuse, bishop,
English summary
nun abused case bisop franko questioning
topbanner

More News from this section

Subscribe by Email