Sunday September 23rd, 2018 - 5:58:pm
topbanner

മലബാര്‍ ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രങ്ങളെ കുറിച്ച് മന്ത്രി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ എന്‍.എസ്.എസ്

Mithun Muyyam
മലബാര്‍ ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രങ്ങളെ കുറിച്ച് മന്ത്രി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ എന്‍.എസ്.എസ്

കോട്ടയം: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളെ കുറിച്ച് ദേവസ്വം മന്ത്രി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ എന്‍.എസ്.എസ്.ഹിന്ദുക്കളുടെ മാത്രമല്ല, ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും കയ്യില്‍നിന്ന് ലഭിക്കുന്ന നികുതിപ്പണത്തില്‍നിന്നാണ് മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ക്കുള്ള ജീര്‍ണ്ണോദ്ധാരണസാമ്പത്തികസഹായം നൽകുന്നതെന്ന പ്രസ്താവനയ്‌ക്കെതിരെയാണ് എന്‍.എസ്.എസ് രംഗത്ത് എത്തിയിട്ടുള്ളത്.

ഇത്തരം പ്രസ്താവനകള്‍ അനുചിതവും വര്‍ഗ്ഗീയസ്പര്‍ദ്ധ വളര്‍ത്താന്‍ മാത്രം ഉതകുന്നതും ആണെന്ന് പറയേണ്ടിയിരിക്കുന്നു. ഭൂസ്വത്തുക്കള്‍ നഷ്ടപ്പെടാത്ത മറ്റു മതങ്ങള്‍ക്കും സാമ്പത്തികസഹായം സര്‍ക്കാര്‍ നല്കുന്നുണ്ട്. അതിനെ ആരും ചോദ്യം ചെയ്തിട്ടില്ലന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.

മലബാറിലെ ക്ഷേത്രങ്ങള്‍ തിരുവിതാംകൂര്‍, കൊച്ചി ഭാഗത്തുള്ള ക്ഷേത്രങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. നൂറ്റാണ്ടുകളായി മലബാറിലെ ക്ഷേത്രങ്ങള്‍പാരമ്പര്യട്രസ്റ്റിമാരുടെ അധീനതയിലാണ്. ഓരോ ക്ഷേത്രത്തിലും ധാരാളം സ്വത്തുക്കളും ഉണ്ടായിരുന്നു. ഈ ഭൂസ്വത്തുക്കളെല്ലാം യാതൊരു നഷ്ടപരിഹാരവും നല്കാതെ 1971-ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് ആക്ട് പ്രകാരവും ഭൂപരിഷ്‌കരണനിയമപ്രകാരവും സര്‍ക്കാര്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് ക്ഷേത്രങ്ങളുടെ സാമ്പത്തികത്തകര്‍ച്ചയ്ക്കും ദയനീയാവസ്ഥയ്ക്കും ഇടയായത്.a

ക്ഷേത്രങ്ങളുടെ കീഴിലുള്ള സ്വത്തുക്കള്‍ വനഭൂമി നിയമപ്രകാരം ഏറ്റെടുത്തതിനെതിരെയുള്ള കേസില്‍ ഈ ഭൂമിയെല്ലാം കാര്‍ഷികപരിഷ്‌കരണത്തിനുവേണ്ടി വിനിയോഗിക്കാനാണ് എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.എന്നാല്‍ ഈ സ്വത്തുക്കളെല്ലാം കാര്‍ഷികപരിഷ്‌കരണത്തിന് വിനിയോഗിക്കാതെ ഭൂരിഭാഗവും വനമായിത്തന്നെ വനംവകുപ്പ് ഇപ്പോഴും നിലനിര്‍ത്തിയിരിക്കുകയാണ്. ഇതില്‍നിന്ന് ആദായം സര്‍ക്കാരിന് ലഭിക്കുന്നുണ്ടെങ്കിലും നഷ്ടപരിഹാരമായി ഈ ക്ഷേത്രങ്ങള്‍ക്ക് ഒന്നും നല്കിയിട്ടില്ല.

1992-ല്‍ മലബാറിലെ ക്ഷേത്രങ്ങളുടെയും അവിടുത്തെ ജീവനക്കാരുടെയും ദയനീയാവസ്ഥയെ സംബന്ധിച്ച പത്രവാര്‍ത്ത പൊതുതാല്പര്യഹര്‍ജിയായി കേരള ഹൈക്കോടതി പരിഗണിക്കുകയും, ക്ഷേത്രങ്ങള്‍ക്കും ജീവനക്കാര്‍ക്കും സാമ്പത്തികസഹായം നല്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് വിധിന്യായത്തിലൂടെ ചൂണ്ടിക്കാണിക്കുകയുമുണ്ടായി.

മേൽപറഞ്ഞ കാര്യങ്ങളില്‍നിന്ന് മലബാറിലെ ക്ഷേത്രങ്ങള്‍ക്ക് നൽകിവരുന്ന സാമ്പത്തികസഹായം ഒരു ഔദാര്യമല്ല, മറിച്ച് അവര്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് വ്യക്തമാകുന്നതാണന്നും പ്രസ്താവനയില്‍ സുകുമാരന്‍ നായര്‍ പറയുന്നു.

Read more topics: nss, devaswam, temple,
English summary
nss say against desaswam minister
topbanner

More News from this section

Subscribe by Email