Wednesday March 20th, 2019 - 9:11:pm
topbanner
topbanner

87 പേരെ എന്‍.എസ്.എസ്. പ്രതിനിധിസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തു

NewsDesk
87 പേരെ എന്‍.എസ്.എസ്. പ്രതിനിധിസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തു

ചങ്ങനാശേരി: എന്‍.എസ്.എസ് പ്രതിനിധിസഭയില്‍ ആകെയുള്ള 300 അംഗങ്ങളില്‍ ഈ വര്‍ഷം 42 താലൂക്ക് യൂണിയനുകളിലായുണ്ടായ 96 ഒഴിവുകളില്‍ 87 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തു. തെരഞ്ഞെടുത്തവരില്‍ എന്‍.എസ്.എസ്. പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍നായര്‍, എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍, എന്‍.എസ്.എസ്. ട്രഷറര്‍ ഡോ. എം. ശശികുമാര്‍, വൈസ് പ്രസിഡന്റ് പ്രൊഫ. വി.പി. ഹരിദാസ്, എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് മെമ്പറന്മാരായ അഡ്വ. പായിക്കാട്ട് എന്‍. കേശവപിള്ള, എം. സംഗീത്കുമാര്‍, ഹരികുമാര്‍ കോയിക്കല്‍, കെ. പങ്കജാക്ഷപ്പണിക്കര്‍,വി. രാഘവന്‍,പന്തളം ശിവന്‍കുട്ടി, അഡ്വ. ജി. മധുസൂദനന്‍ പിള്ള,ജി. സോമശേഖരന്‍നായര്‍, ഡോ. സി.ആര്‍. വിനോദ്കുമാര്‍, അഡ്വ. വി.എ. ബാബുരാജ്, യൂണിയന്‍ പ്രസിഡന്റുമാരായ കോട്ടുകാല്‍ കൃഷ്ണകുമാര്‍ (നെയ്യാറ്റിന്‍കര), പ്രൊഫ. കെ.പി. നാരായണപിള്ള (കുട്ടനാട്),വി. ഗോപാലകൃഷ്ണന്‍നായര്‍ (കോതമംഗലം),സി. രാജശേഖരന്‍ (കൊടുങ്ങല്ലൂര്‍), അഡ്വ. ഡി. ശങ്കരന്‍കുട്ടി (മുകുന്ദപുരം),എ. ജയപ്രകാശ് (ആലത്തൂര്‍),വി. ശശീന്ദ്രന്‍ മാസ്റ്റര്‍ (വടകര),പി.സി. ജയരാജന്‍ (ബത്തേരി),എം.പി. ഉദയഭാനു (തലശ്ശേരി) എന്നിവര്‍ ഉള്‍പ്പെടുന്നു.

പത്തനംതിട്ട, ചെങ്ങന്നൂര്‍, മൂവാറ്റുപുഴ, കുന്നത്തുനാട് എന്നീ 4 താലൂക്കുകളിലായി 9 പ്രതിനിധിസഭാംഗങ്ങളുടെ ഒഴിവിലേക്കാണ് മത്സരമുള്ളത്. അതിലേക്കുള്ള തെരഞ്ഞെടുപ്പ് 12ന് രാവിലെ 10 മണി മുതല്‍ 1 മണി വരെയുള്ള സമയത്ത് അതാത് താലൂക്കു യൂണിയന്‍ ആഫീസില്‍ രഹസ്യബാലറ്റിലൂടെ എന്‍.എസ്.എസ്. ഇലക്ഷന്‍ ആഫീസറന്മാരുടെ ചുമതലയില്‍ നടത്തുന്നതാണ്.

ഓരോ താലൂക്കു യൂണിയനില്‍ നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുവിവരം താഴെ ചേര്‍ക്കുന്നു.
നെയ്യാറ്റിന്‍കര : ജി. സോമശേഖരന്‍ നായര്‍, വടകോട്,കോട്ടുകാല്‍ കൃഷ്ണകുമാര്‍, മുരിയാത്തോട്ടം,ഡി. വേണുഗോപാല്‍, അമരവിള,എസ്. രാജശേഖരന്‍ നായര്‍, ചെങ്കല്‍,എന്‍. ശങ്കരന്‍ നായര്‍, പുന്നറത്തല,വി. നാരായണന്‍കുട്ടി, നെടിയാംകോട്
കാട്ടാക്കട: ഡി. ഗോപാലകൃഷ്ണന്‍ നായര്‍, വാഴിച്ചല്‍,എം. രാജഗോപാലന്‍നായര്‍, കുഴയ്ക്കാട്
നെടുമങ്ങാട് :അഡ്വ. വി.എ. ബാബുരാജ്, കരകുളം-നെടുമങ്ങാട്,കെ. ഗോപിപിള്ള, നെടുമങ്ങാട് ടൗണ്‍,ജെ. മുരളീധരന്‍ നായര്‍, തീപ്പുകല്‍

തിരുവനന്തപുരം: എം. സംഗീത്കുമാര്‍, അമ്പലത്തറ,എം. ഈശ്വരിയമ്മ, തിരുവല്ലം, കെ.പി. രാമചന്ദ്രന്‍നായര്‍, ആറ്റുകാല്‍,ആര്‍. രാജേഷ്, പള്ളിപ്പുറം,തമ്പാന്നൂര്‍ സതീഷ്, തമ്പാന്നൂര്‍
ചിറയിന്‍കീഴ്: അഡ്വ. ജി. മധുസൂദനന്‍പിള്ള, ആറ്റിങ്ങല്‍ ടൗണ്‍,സി.എസ്. ഷൈന്‍കുമാര്‍, വെണ്‍കുളം,കെ. ജഗദീഷ്ചന്ദ്രന്‍ ഉണ്ണിത്താന്‍, മലയ്ക്കല്‍
ചാത്തന്നൂര്‍:ബി. ശ്രീകണ്ഠന്‍നായര്‍, ചാത്തന്നൂര്‍
കൊല്ലം: പി.ആര്‍. ശശിധരന്‍ നായര്‍, കുറുമണ്ണ
ചടയമംഗലം : മഠത്തില്‍ മോഹനന്‍പിള്ള, ചടയമംഗലം,ആര്‍. ഗോപിനാഥന്‍ നായര്‍, മേല്‍കുളങ്ങര
പത്തനാപുരം : കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ., മഞ്ചള്ളൂര്‍
കൊട്ടാരക്കര: അഡ്വ. ആര്‍. ശിവശങ്കരപ്പിള്ള, ഇഞ്ചക്കാട്,ബി. രാധാകൃഷ്ണന്‍ നായര്‍, ഏറത്ത്കുളക്കട,ആര്‍. അജയകുമാര്‍, വാക്കനാട്,എം.എസ്. ഗിരീഷ്, കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര
കരുനാഗപ്പള്ളി:റ്റി. ഗോപാലകൃഷ്ണപിള്ള, അരിനല്ലൂര്‍,ഡോ. കെ.എ. രതീഷ്, കല്ലേലിഭാഗം,ചിറപ്പുറത്ത് മുരളി, കാപ്പില്‍ കിഴക്ക്,കെ.കെ. അനില്‍കുമാര്‍, കൃഷ്ണപുരം പടിഞ്ഞാറ്

കുന്നത്തൂര്‍:അഡ്വ. പായിക്കാട്ട് എന്‍. കേശവപിള്ള, ശൂരനാട്,അഡ്വ. ശൂരനാട് സി. ജയകുമാര്‍, ആനയടി,കെ.ആര്‍. ശിവസുതന്‍പിള്ള, കരിന്തോട്ടുവ,ആര്‍. മുരളീമോഹന്‍, ഇളംപള്ളിക്കല്‍,അജിത്കുമാര്‍ ബി. പിള്ള, കണത്താര്‍കുന്നം
അടൂര്‍: മാനപ്പള്ളില്‍ ബി. മോഹന്‍കുമാര്‍, മണ്ണടി, എ.എം. അനില്‍കുമാര്‍, മേലൂട്

പന്തളം: പന്തളം ശിവന്‍കുട്ടി, തോന്നല്ലൂര്‍,അഡ്വ. പി.എന്‍. രാമകൃഷ്ണപിള്ള, പറന്തല്‍,കെ. ശിവശങ്കരപ്പിള്ള, പണയില്‍,കെ. മുരളീധരന്‍നായര്‍, വേടരപ്ലാവ്
പത്തനംതിട്ട:അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍, പത്തനംതിട്ട
തിരുവല്ല :കെ. വിജയകുമാര്‍, നെടുമ്പ്രംകിഴക്കേക്കര,സുരേഷ് കുമാര്‍, കിഴക്കനോതറ
മാവേലിക്കര :അഡ്വ. റ്റി.കെ. പ്രസാദ്, പല്ലാരിമംഗലം,അഡ്വ. കെ.ജി. സുരേഷ്, കറ്റാനം
കാര്‍ത്തികപ്പള്ളി :ഡോ. എം. ശശികുമാര്‍, കായംകുളം
ചേര്‍ത്തല:കെ. പങ്കജാക്ഷപ്പണിക്കര്‍, മുഹമ്മ,റ്റി.എസ്. ഗോപാലകൃഷ്ണന്‍, മായിത്തറ
കുട്ടനാട്:പ്രൊഫ. കെ.പി. നാരായണപിള്ള, കിടങ്ങറ
ചങ്ങനാശ്ശേരി: ജി. സുകുമാരന്‍ നായര്‍, വാഴപ്പള്ളി,ഹരികുമാര്‍ കോയിക്കല്‍, പെരുന്ന,ബാലചന്ദ്രന്‍ റ്റി.എസ്., മാടപ്പള്ളി,ബി. ഹരിദാസ്, ഇടയിരിക്കപ്പുഴ,എം.എസ്. വിജയന്‍, ചമ്പക്കര കിഴക്ക്
കോട്ടയം: ഡോ. എസ്. അനില്‍കുമാര്‍, വടവാതൂര്‍,പി.കെ. രവീന്ദ്രന്‍നായര്‍, ചുങ്കം
വൈക്കം :ഡോ. സി.ആര്‍. വിനോദ്കുമാര്‍, വൈക്കം,വി.ആര്‍. ശ്രീകുമാര്‍, കടുത്തുരുത്തി,എന്‍. പി. പ്രേംകുമാര്‍, വടയാര്‍ കിഴക്കേക്കര,എസ്. വി. സുരേഷ്‌കുമാര്‍, വടയാര്‍ വടക്ക്
പൊന്‍കുന്നം:എ. ഉണ്ണികൃഷ്ണന്‍ നായര്‍, കൊടുങ്ങൂര്‍
കോതമംഗലം:വി. ഗോപാലകൃഷ്ണന്‍ നായര്‍, കോതമംഗലം
കൊടുങ്ങല്ലൂര്‍:സി. രാജശേഖരന്‍, പെരിഞ്ഞനം വെസ്റ്റ്
മുകുന്ദപുരം:അഡ്വ. ഡി. ശങ്കരന്‍കുട്ടി, ഇരിങ്ങാലക്കുട,പ്രൊഫ. പി.എന്‍. പത്മനാഭപിള്ള, മനക്കുളങ്ങര
തൃശൂര്‍:സി. ഉണ്ണികൃഷ്ണന്‍, നടത്തറ
തലപ്പിള്ളി:എം. എന്‍. രാജപ്പന്‍, പഴയന്നൂര്‍പ്പാടം
ഒറ്റപ്പാലം :പ്രൊഫ. വി.പി. ഹരിദാസ്, ഷൊര്‍ണ്ണൂര്‍,വി.എന്‍. പ്രസാദ്, വല്ലപ്പുഴ
ആലത്തൂര്‍:എ. ജയപ്രകാശ്, വടക്കഞ്ചേരി,എം.ജി. ഗോപിനാഥന്‍, മേലാര്‍കോട്
പാലക്കാട്:ആര്‍. സുകേഷ്‌മേനോന്‍, വലയിപാടം,ബാലകൃഷ്ണന്‍ കൂട്ടാല, പൊല്‍പ്പള്ളി
ഏറനാട് :എം. ഗോവിന്ദന്‍ നായര്‍, നടുവത്ത്,കെ. സുരേന്ദ്രന്‍, വിളയില്‍
തിരൂര്‍:എം. ബാബു, കാടാമ്പുഴ
വടകര:വി. ശശീന്ദ്രന്‍ മാസ്റ്റര്‍, എടച്ചേരി വടക്ക്,കെ. ബാലകൃഷ്ണക്കുറുപ്പ്, ജാതിയൂര്‍മഠം,വേണുഗോപാലക്കുറുപ്പ്, നടയ്ക്കതാഴ
ബത്തേരി:പി.സി. ജയരാജന്‍, പൂതാടി
മാനന്തവാടി:വി.കെ. ദാമോദരന്‍ നായര്‍, പാലയണ
തലശ്ശേരി :എം.പി. ഉദയഭാനു, പാനൂര്‍
തളിപ്പറമ്പ്:വി. രാഘവന്‍, പയ്യാവൂര്‍,കെ. ഗോപാലകൃഷ്ണന്‍ നായര്‍, ആലക്കോട്

 

Viral News

Read more topics: nss, prathinidhi sabha, election,
English summary
nss prathinidhi sabha election
topbanner

More News from this section

Subscribe by Email