Wednesday September 26th, 2018 - 8:14:pm
topbanner

ദേവസ്വം ബോര്‍ഡ് മുന്നാക്ക സംവരണം: നിയമ നടപടി വൈകുന്നു

akhila
ദേവസ്വം ബോര്‍ഡ് മുന്നാക്ക സംവരണം: നിയമ നടപടി വൈകുന്നു

ചങ്ങനാശേരി: ദേവസ്വം ബോര്‍ഡ് മുന്നാക്ക സംവരണം ഏര്‍പ്പെടുത്തുന്നതില്‍ നിയമ നടപടി വൈകുന്നു. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.

അതിന് ഭരണഘടനാ ഭേദഗതി ബാധകമാണോ എന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. സംവരണേതര മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡിലെ ജോലിക്ക് സംവരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് ആറുമാസം കഴിഞ്ഞിട്ടും ഇതുവരെ നടപടി എടുത്തിട്ടില്ല.

ഇതു നടപ്പാക്കാന്‍ ഭരണഘടനാ ഭേദഗതിക്കായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും പറഞ്ഞിരുന്നു. സര്‍ക്കാര്‍ തീരുമാനം വൈകുന്നതായും ദേവസ്വം നിയമനങ്ങളിലെ സംവരണത്തിനും ഭരണഘടനാ ഭേദഗതി ആവശ്യമെങ്കില്‍ അതിനുള്ള നിയമവഴികള്‍ എന്‍എസ്എസ് തേടുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Read more topics: nss, devaswom, board, reservation
English summary
nss on devaswom board reservation
topbanner

More News from this section

Subscribe by Email