topbanner
Tuesday March 28th, 2017 - 9:52:am
topbanner

എന്‍എസ്എസ്സിനെ ഭയപ്പെടുത്തേണ്ട; കാവി പുതപ്പിക്കേണ്ടെന്നും സുകുമാരന്‍ നായര്‍

NewsDesk
എന്‍എസ്എസ്സിനെ ഭയപ്പെടുത്തേണ്ട; കാവി പുതപ്പിക്കേണ്ടെന്നും സുകുമാരന്‍ നായര്‍

ചങ്ങനാശേരി: എസ്എന്‍ഡിപിക്ക് പിന്നാലെ എന്‍എസ്എസ്സിനെയും അടുപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മുന്നറിയിപ്പ്.
എന്‍.എസ്.എസിനെ കണ്ണുരുട്ടി പേടിപ്പിക്കാനോ കാവി പുതപ്പിക്കാനോ ആരും ശ്രമിക്കേണ്ടെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ആരും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട, സൗമ്യമായി സഹായിക്കുന്ന ആരെയും തിരിച്ചും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എസ്.എസ് ആസ്ഥാനത്ത് നായര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.എസ്.എസിന് രാഷ്ട്രീയമില്ല. ഏതെങ്കിലും പാര്‍ട്ടി ഉണ്ടാക്കാന്‍ പോകുന്നുമില്ല. ഇടതു വലതു പാര്‍ട്ടികളിലും ബി ജെ പിയിലും പ്രവര്‍ത്തിക്കുന്നവര്‍ സംഘടനയിലുണ്ട്. അംഗങ്ങള്‍ക്ക് ഇഷ്ടമുള്ള പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാം. എന്‍.എസ്.എസില്‍ വരുമ്പോള്‍ നായര്‍ ആയിരിക്കണം. സുകുമാരന്‍ നായര്‍ പറഞ്ഞു.

Read more topics: nss, secratary, g sukumaran nair, bjp
English summary
nss general secratary g sukumaran nair against bjp
topbanner topbanner

More News from this section

Subscribe by Email