Wednesday July 17th, 2019 - 8:20:pm
topbanner
topbanner

എന്‍.എസ്.എസ്; സമദൂരവും ഭരിക്കുന്ന മുന്നണിയോട് കൂറു കാണിക്കുന്നു...ഗണേശ്കുമാര്‍ വീട്ടമ്മയേയും മകനെയും മര്‍ദ്ധിച്ചത് ഒതുക്കി തീര്‍ത്തത് എന്‍.എസ്.എസിന്‍റെ അറിവോടെ...പഴി കരയോഗത്തിന്...ചാനലുകളിലെ സഖേര്‍ പരിപാടിയിലെ കലിപ്പ് പത്രങ്ങളിലെ കാര്‍ട്ടൂണിനോടും കാണിച്ച് സുകുമാരന്‍ നായര്‍..

NewsDesk
എന്‍.എസ്.എസ്; സമദൂരവും ഭരിക്കുന്ന മുന്നണിയോട് കൂറു കാണിക്കുന്നു...ഗണേശ്കുമാര്‍ വീട്ടമ്മയേയും മകനെയും മര്‍ദ്ധിച്ചത് ഒതുക്കി തീര്‍ത്തത് എന്‍.എസ്.എസിന്‍റെ അറിവോടെ...പഴി കരയോഗത്തിന്...ചാനലുകളിലെ സഖേര്‍ പരിപാടിയിലെ കലിപ്പ് പത്രങ്ങളിലെ കാര്‍ട്ടൂണിനോടും കാണിച്ച് സുകുമാരന്‍ നായര്‍..

കോട്ടയം : ഇരുമുന്നണികളോടും സമദൂരം പ്രഖ്യാപിച്ച് എന്‍.എസ്.എസ് ഭരണ കക്ഷിയുമായി രഹസ്യ ധാരണകള്‍ ഉണ്ടാക്കി സാമുദായികവും വ്യക്തിപരവുമായ നേട്ടമുണ്ടാക്കുന്നുവെന്ന ആക്ഷേപം ശക്തമായി. യു.ഡി.എഫ് ഭരണകാലത്ത് എന്‍.എസ്.എസ് നേതൃത്വം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിശിത വിമര്‍ശകരായിരുന്നു. താക്കോല്‍ സ്ഥാനത്ത് സമുദായ അംഗമായ രമേശ് ചെന്നിത്തലയെ പ്രതിഷ്ഠിക്കണമെന്ന ശക്തമായ ആവശ്യവുമായി രംഗത്തിറങ്ങി രമേശിനെ ആഭ്യന്തര മന്ത്രിയാക്കിയെടുക്കുകയും ചെയ്തു.

എന്‍.എസ്.എസിന്റെ ഇഷ്ട പ്രീതിക്ക് വേണ്ടി കെ.സി വേണുഗോപാലിനെ കേന്ദ്രമന്ത്രിയാക്കുകയും ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറായി. ഇങ്ങനെ യുഡിഎഫ് രാഷ്ട്രീയത്തില്‍ എന്‍എസ്എസിന്റെ ഇടപെടല്‍ ശക്തമായിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതോടെ ഇതേ പ്രീണനനയം തുടരുന്ന കാഴ്ചയാണ് ഉള്ളത്. ദേവസ്വം ബോര്‍ഡിന്റെ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കിയത് ഇതിന്റെ ഭാഗമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. ഇത് സാമൂഹിക നീതി അട്ടിമറിച്ചാണെന്ന് എസ്.എന്‍.ഡി.പി ശബ്ദമുയര്‍ത്തിയിട്ടും നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയി.

കോണ്‍ഗ്രസും ബി.ജെ.പിയും എന്‍.എസ്.എസിനെ പിണക്കാന്‍ കഴിയാതെ സര്‍ക്കാര്‍ നയത്തെ പിന്തുണച്ചു. ഇതിനിടെയാണ് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ വീട്ടമ്മയെയും മകനെയും കൈയേറ്റം ചെയ്ത കേസ് എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ഒത്തുതീര്‍ക്കാന്‍ ധാരണയായത്. അഞ്ചു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ല വകുപ്പ് ഉള്‍പ്പെടുന്ന കുറ്റമാണ് സമുദായ നേതാക്കള്‍ ഒതുതീര്‍പ്പില്‍ എത്തിച്ചത്.

ഇതിനു പോലീസും ഭരണ നേതൃത്വവും സമുദായ നേതൃത്വത്തിന് ഇരയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സമയം നല്‍കി. വീട്ടമ്മയുടെ രഹസ്യമൊഴി കൈപ്പറ്റിയാല്‍ കേസ് എടുക്കേണ്ടതിനാല്‍ ഇത് കൈപ്പറ്റാതെ പോലിസ് ഒത്തുകളിച്ചാണ് സമവായത്തിന് സൗകര്യം ഒരുക്കിയത്. സമുദായ നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഇതെല്ലാം.

ഈ കാര്യങ്ങള്‍ കാര്യങ്ങള്‍ ഏഷ്യാനെറ്റും കേരള കൗമുദിയും റിപ്പോര്‍ട്ട് ചെയ്തതാണ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ ചൊടിപ്പിച്ചത്. ചങ്ങനാശ്ശേരിയില്‍ കഴിഞ്ഞ ദിവസം നടന്ന എന്‍.എസ്.എസിന്റെ ബഡ്ജറ്റ് സമ്മേളനത്തിലാണ് സുകുമാരന്‍ നായര്‍ മാധ്യമങ്ങളെ കണക്കറ്റ് ശകാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്. എന്‍.എസ്.എസിന്റെ അപ്രീതിക്ക് പാത്രമാകുമെന്നു ഭയന്ന് ചാനലുകളും പത്രങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തുമില്ല.

ഗണേഷ്‌കുമാര്‍ എം.എല്‍.എയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.എസ്.എസ് ഇടപെട്ടിട്ടില്ല. എന്‍.എസ.്എസിന് ഈ പ്രശ്‌നത്തില്‍ ഇടപെടേണ്ടി വന്നില്ല. കാരണം യൂണിയന്‍ പ്രസിഡന്റ് എന്ന നിലയില്‍ ബാലകൃഷണ പിള്ള പ്രശ്‌നം പരിഹരിച്ചു. അതിനെ തുടര്‍ന്ന് മോശമായ രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. ബാലകൃഷണ പിള്ള സാറും മകനും ഞാനും കൂടി ക്ഷമ പറഞ്ഞു നില്‍ക്കുന്ന കാര്‍ട്ടൂണ്‍ ഒരു പത്രം പ്രസിദ്ധീകരിച്ചു. കളിയാക്കുന്നതിനു ഒരതിരുവേണ്ടേ ? ഏഷ്യാനെറ്റ് ആദ്യം എഴുതി കാണിച്ചത് എന്‍.എസ്.എസിന്റെ നേതൃത്വം ഇടപെട്ടു എന്നായിരുന്നു. ഞാന്‍ ചാനലിന്റെ വൈസ് പ്രസിഡന്റിനെ വിളിച്ചു. സത്യം എഴുതാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ എന്‍.എസ്.എസിന്റെ പ്രാദേശിക നേതൃത്വം ഇടപെട്ട് തിരുത്തി.

കേരള കൗമുദി ആണെങ്കില്‍ എന്‍എസ്എസ് എന്ന് കേട്ടാല്‍ എന്ത് കുത്തും കൊടുക്കും ഏത് തരത്തില്‍ എന്‍എസ്എസിന് കൊട്ടുകൊടുക്കാമോ അത് ചെയ്യും. ദൃശ്യ മാധ്യമങ്ങളുടെ സംസ്‌കാരം അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. ദൃശ്യമാധ്യമങ്ങള്‍ക്ക് ക്യാന്‍സര്‍ ബാധിച്ചിരിക്കുകയാണ്. ദൃശ്യമാധ്യമങ്ങളില്‍ ഒന്നിനെയും എന്‍.എസ്.എസില്‍ കയറ്റില്ല. ചാനലുകളില്‍ കയറിയിരുന്ന് എന്‍.എസ്.എസിനെ വിമര്‍ശിക്കുന്നവര്‍ മുഴുവനും നായന്മാരാണ്. മഴ പെയ്താല്‍ പോലും കരയോഗത്തിന്റെ തിണ്ണയില്‍ കയറി നില്‍ക്കാത്ത നായന്മാരാണ് എന്നെ വിമര്‍ശിക്കുന്നത്. സുകുമാരന്‍ നായര്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.

ബഡ്ജറ്റ് സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് തുടര്‍ച്ചയായി ജനറല്‍സെക്രട്ടറി സുകുമാരന്‍ നായര്‍ മൂന്നാം വര്‍ഷവും ദൃശ്യമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഏഷ്യാനെറ്റ് 'കവര്‍ സ്റ്റോറിയിലും, ചിത്രം വിചിത്രം' എന്നീ പ്രോഗ്രാമുകളില്‍ സുകുമാരന്‍ നായരെ അധിക്ഷേപിച്ചു എന്നതാണ് അദ്ദേഹത്തിന് ടിവി ചാനലുകളോടുള്ള വിലക്കിനും അരിശത്തിനുള്ള പ്രധാന കാരണം.

Read more topics: nss, sukumaran nair, general body,
English summary
nss general body sukumaran nair statement
topbanner

More News from this section

Subscribe by Email