Saturday November 17th, 2018 - 4:33:am
topbanner

എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിക്കാനുള്ള കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ക്ഷണം ജി.സുകുമാരന്‍നായര്‍ തള്ളി

NewsDesk
എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിക്കാനുള്ള കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ക്ഷണം ജി.സുകുമാരന്‍നായര്‍ തള്ളി

കോട്ടയം: പെരുന്ന എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിക്കാനുള്ള കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ക്ഷണം ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍നായര്‍ തള്ളി.കഴിഞ്ഞ ദിവസം കോട്ടയത്തെത്തിയ അല്‍ഫോന്‍സ് കണ്ണന്താനം ക്രൈസ്തവ ,മുസ്ലീം പള്ളികളും പ്രമുഖ ക്ഷേത്രങ്ങളും സന്ദര്‍ശിച്ചു. വിവിധ സമുദായ നേതാക്കളെയും കണ്ടു. എന്നാല്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായരുമായിബന്ധപ്പെട്ടു വെങ്കിലും ശരീരസുഖമില്ലാത്തതിനാല്‍ താത്പര്യമില്ലെന്ന മറുപടിയാണ് നല്‍കിയത്.

ബുധനാഴ്ചയാണ് ചങ്ങനാശേരിയിലെ അതിരൂപത ആസ്ഥാനത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എത്തിയത്. ഈ അവസരത്തിലാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ അനുമതി തേടിയത്. ആവശ്യം തള്ളുകയായിരുന്നു.നടന്‍ സുരേഷ് ഗോപി രണ്ടു വര്‍ഷം മുമ്പ് എന്‍.എസ്.എസ് ബജറ്റ് സമ്മേളനം നടക്കുന്നതിനിടയില്‍ പെരുന്നപ്രതിനിധി സഭാമന്ദിരത്തില്‍ അനുവാദമില്ലാതെ കയറിയതിന്റെ പേരില്‍ ഇറക്കിവിട്ടത് ബി.ജെ.പി നേതാക്കള്‍ വിവാദമാക്കിയിരുന്നു.സുരേഷ് ഗോപി പിന്നീട് ബി.ജെ.പി എം.പിയായിട്ടും ഒരു പരിപാടിയിലേക്കും എന്‍.എസ്.എസ് ക്ഷണിച്ചില്ല. സുരേഷ് ഗോപി മുന്‍ കൈയെടുത്ത് പെരുന്നയില്‍എത്തിയതുമില്ല .

കേന്ദ്രമന്ത്രിയായി അധികാരമേറ്റ ശേഷം അല്‍ഫോന്‍സ് കണ്ണന്താനംആദ്യമായി ജന്മനാട് സന്ദര്‍ശിച്ചതിനിടയില്‍ നടത്തിയ ക്ഷണം എന്‍.എസ്.എസ് ജനറല്‍സെക്രട്ടറി തള്ളിയത് വിവാദമാക്കാന്‍ എന്തിനും പ്രതികരിക്കുന്ന കേരളത്തിലെനേതാക്കള്‍ താത്പര്യം കാണിക്കാത്തത് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്.കേന്ദ്രമന്ത്രിയെന്ന നിലയില്‍ കോട്ടയത്തെ വിവിധ സമുദായ നേതാക്കളെ കാണാനുംആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാനും സമയം കണ്ടെത്തി വിവരം അറിയിച്ചപ്പോള്‍ എല്ലാവരും സന്തോഷത്തോടെയാണ് ക്ഷണം സ്വീകരിച്ചത്. എന്‍.എസ്.എസ് ജനറല്‍സെക്രട്ടറി കാണാന്‍ താത്പര്യമില്ലെന്നറിയിച്ചു.

ശരീരസുഖമില്ലെന്നാണ് കാരണം പറഞ്ഞത്. ശരീരസുഖമില്ലാത്തവരെയല്ലേ കാണേണ്ടത്. ക്ഷണനമില്ലാതെ വലിഞ്ഞുകേറി ചെല്ലാന്‍ എനിക്ക് ഇഷ്ടമില്ല. വിവിധ അരമനകള്‍, ക്രൈസ്തവ മുസ്ലീം പള്ളികള്‍,ക്ഷേത്രങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു. എസ്.എന്‍.ഡി.പി കോട്ടയം യൂണിയന്‍ ഓഫീസിലുംപോയി. എന്‍.എസ്.എസ് ആസ്ഥാനത്തു മാത്രമാണ് പോകാന്‍ കഴിയാതിരുന്നത്.കേന്ദ്രമന്ത്രിയെ കാണാന്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ താത്പര്യംകാണിക്കാതിരുന്നതിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ എന്‍.എസ്.എസ് നേതാക്കള്‍തയ്യാറായില്ല . അദ്ദേഹത്തിന് കഫക്കെട്ടും ചുമയുമുണ്ട്. എന്നാല്‍ ഓഫീസില്‍വരുന്നുണ്ടെന്നണ് വിവരം.

 

English summary
nss asthanam visit alphonse kannanthanam
topbanner

More News from this section

Subscribe by Email