topbanner
Sunday December 17th, 2017 - 7:37:am
topbanner
topbanner

ദേവസ്യം റിക്രൂട്ട്‌മെന്റ് പിഎസ്സിക്ക് വിടരുതെന്ന് എന്‍എസ്എസ് പ്രമേയം

NewsDesk
ദേവസ്യം റിക്രൂട്ട്‌മെന്റ് പിഎസ്സിക്ക് വിടരുതെന്ന് എന്‍എസ്എസ് പ്രമേയം

ചങ്ങനാശേരി: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിട്ട് നിയമനങ്ങള്‍ പിഎസ്സിക്കു വിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ എന്‍എസ്എസ്. ബജറ്റ് സമ്മേളനത്തിനിടെയാണ് എന്‍എസ്എസ് നേതൃത്വം തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കിയത്.

നലവിലുള്ള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിലനിര്‍ത്തണമെന്നും എന്‍എസ്എസ് ബജറ്റ് സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ ഭാവിയും ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനവും അവതാളത്തിലാക്കുകയാണ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിടുന്നതിലൂടെ ചെയ്യുന്നത്. നിയമനങ്ങള്‍ പിഎസ് സിിക്കു വിടുമെന്ന ദേവസ്വംമന്ത്രിയുടെ പ്രസ്താവന തികച്ചും ദുരുദ്ദേശപരമാണെന്നും ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും പ്രമേയത്തിലൂടെ ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കുന്നു.

മാത്രമല്ല, ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ വ്യത്യാസം വരുത്തരുതെന്നും മറ്റൊരു പ്രമേയത്തില്‍ എന്‍എസ്എസ് ആവശ്യപ്പെടുന്നു. വര്‍ഗീയതയോടുളള മൃദുസമീപനമാണ് യുഡിഎഫിന്റെ പരാജയത്തിന് കാരണമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എതിര്‍ത്ത പോെല ഈ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എതിര്‍ക്കുമെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ബജറ്റ് അവതരണത്തിന് മുന്നോടിയായി വ്യക്തമാക്കി.

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ 2016-17 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് സമ്മേളനമാണ് ഇന്ന് നടക്കുന്നത്. എന്‍എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

മലയാളി വിദ്യാര്‍ഥിനി അശ്വതിയെ ആസിഡ് കുടിപ്പിച്ച മൂന്ന് മലയാളി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്ത്രീയടക്കം നാലു പേര്‍ പിടിയില്‍

 

Read more topics: nss, Temple, placement, PSC
English summary
nss against Temple placement through PSC
topbanner topbanner

More News from this section

Subscribe by Email