Saturday November 17th, 2018 - 1:47:am
topbanner

നാട്ടിലേക്ക് വരാന്‍ വിമാനത്താവളത്തിലെത്തിയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

suji
നാട്ടിലേക്ക് വരാന്‍ വിമാനത്താവളത്തിലെത്തിയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

ഒന്നര വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് വരാന്‍ വിമാനത്താവളത്തിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കാവനാട് കരീപ്പുഴ മണലില്‍ നഗറില്‍ അജയ്കുമാര്‍ (51) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയില്‍ വിമാനത്താവളത്തിലെത്തി ചെക്ക് ഇന്‍ ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.

തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സുഹാര്‍ ഫലജില്‍ നിര്‍മ്മാണ കമ്പനിയില്‍ ജോലിക്കാരനായിരുന്നു അജയ് കുമാര്‍. ഒന്നര വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് പോകുന്നതിന് ഇടയിലാണ് ചൊവ്വാഴ്ച രാത്രി വിമാനത്താവളത്തിലെത്തിയത്. രണ്ടു പെണ്‍മക്കളുടെ പിതാവാണ് .

 

Read more topics: nri, airport
English summary
nri died in airport
topbanner

More News from this section

Subscribe by Email