Wednesday September 19th, 2018 - 4:55:am
topbanner
Breaking News

ഉഴവൂര്‍ വിജയന്റെ മരണം: പരസ്യപ്രസ്താവന നടത്തിയ എന്‍.സി.പി നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

sadu prakash
ഉഴവൂര്‍ വിജയന്റെ മരണം: പരസ്യപ്രസ്താവന നടത്തിയ എന്‍.സി.പി നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്തിയ നേതാക്കള്‍ക്ക് എന്‍.സി.പി സംസ്ഥാന നേതൃത്വത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. മാധ്യമങ്ങളില്‍ പരസ്യപ്രസ്താവന നടത്തിയ ജില്ല പ്രസിഡന്റുമാര്‍ അടക്കം 5 പേരോടാണ് 7 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്ററാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കോട്ടയം,തൃശ്ശൂര്‍, കോഴിക്കോട് ജില്ല പ്രസിഡന്റുമാര്‍ക്കും ഉഴവൂരിന്റെ സന്തത സഹചാരിയായ സതീഷ് കല്ലങ്കുളത്തിനും ഉഴവൂരിന്റെ മരണം അന്വേഷിക്കണമെന്ന് പറഞ്ഞ റാണി സാംജിയ്ക്കുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നേതാക്കളേയും മന്ത്രിയെയും മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയെന്നും ആയതിനാല്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നുമാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

ജൂണ്‍ മൂന്നാം തീയതി ഉഴവൂര്‍ വിജയന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഈ നിയന്ത്രണം ലംഘിച്ചെന്നാണ് നോട്ടീസില്‍ പറയുന്നത്.

English summary
notice issued NCP who made public statement in uzhavoor vijayans death
topbanner

More News from this section

Subscribe by Email