Friday November 16th, 2018 - 3:12:pm
topbanner

കോഴിക്കോട് റെയില്‍വെ ട്രാക്കില്‍ രണ്ടരലക്ഷം രൂപയുടെ 500 രൂപ നോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍

NewsDesk
കോഴിക്കോട് റെയില്‍വെ ട്രാക്കില്‍ രണ്ടരലക്ഷം രൂപയുടെ 500 രൂപ നോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന് സമീപമുള്ള ട്രാക്കില്‍ 500 രൂപയുടെ നോട്ടുകെട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അഞ്ച് കെട്ട് നോട്ടുകളാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്.

നോട്ടുകെട്ടുകള്‍ പിന്നീട് പോലീസില്‍ ഏല്‍പ്പിച്ചു. റെയില്‍വെ ജീവനക്കാരന്‍ തീവണ്ടിപ്പാളം പരിശോധിക്കുന്നതിനിടെയാണ് ട്രാക്കില്‍ നോട്ട്‌കെട്ട് കണ്ടെത്തിയത്.

തുടര്‍ന്ന് അദ്ദേഹം റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയും റെയില്‍വെ കീമാനും ആര്‍.പി.എഫ് അധികൃതരും ചേര്‍ന്ന് നോട്ടുകെട്ടുകള്‍ പോലീസിനെ ഏല്‍പ്പിക്കുകയുമായിരുന്നു.

കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണ് ഇപ്പോള്‍ അവ സൂക്ഷിച്ചിരിക്കുന്നത്. നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുകയും കള്ളനോട്ടാണോ എന്ന് പരിശോധിക്കുകയുമാണ് ഇപ്പോള്‍.

പെണ്‍കുട്ടികള്‍ ബെംഗളുരുവില്‍ നിന്നും; കൊച്ചിയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പിടിയില്‍

ക്രിക്കറ്റ് താരം യുവതിയുമായി ഹോട്ടല്‍ മുറിയില്‍

 

Read more topics: Rupee, Note, kozhikode, railway, track
English summary
500 Rupee Notes Found In kozhikode railway track
topbanner

More News from this section

Subscribe by Email