Tuesday September 25th, 2018 - 8:44:pm
topbanner

പുനത്തില്‍ കുഞ്ഞബ്ദുള്ള; എല്ലാം തുറന്നെഴുതി ജീവിതം ആഘോഷമാക്കിയ എഴുത്തുകാരന്‍

NewsDesk
പുനത്തില്‍ കുഞ്ഞബ്ദുള്ള; എല്ലാം തുറന്നെഴുതി ജീവിതം ആഘോഷമാക്കിയ എഴുത്തുകാരന്‍

കോഴിക്കോട്: ജീവിതം ആഘോഷമാക്കുകയും അവ തുറന്നെഴുതി വായനക്കാരെ ഞെട്ടിക്കുകയും ചെയ്ത എഴുത്തുകാരനാണ് അന്തരിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ള.

എല്ലാവരും മറച്ചുവെക്കാന്‍ ആഗ്രഹിക്കുന്നത് പുനത്തില്‍ മറയേതുമില്ലാതെ വായനക്കാരിലെത്തിച്ചു. അനുഭവമുള്ളവര്‍ക്ക് മാത്രമേ എഴുതാന്‍ കഴിയുകയുള്ളൂവെന്നും അനുഭവമില്ലാത്ത എഴുത്ത് കൃത്രിമത്വമുള്ളതായിരിക്കുമെന്നുമാണ് പുനത്തിലിന്റെ നിലപാട്.

കുട്ടിക്കാലം മുതല്‍ക്കുള്ള അനുഭവങ്ങളുടെ തുറന്നുപറച്ചിലുകളായിരുന്നു പുനത്തിലിന്റേത്. തുറന്നെഴുത്ത് ബന്ധുക്കളെപോലും അകറ്റിയപ്പോഴും തന്റെ ശൈലിയോ ജീവിതരീതിയോ മാറ്റാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല.

പ്രണയവും കാമവും നഷ്ടവസന്തങ്ങളുമെല്ലാം വായനക്കാരോട് പങ്ക് വെച്ച് തുറന്ന് പറച്ചിലുകള്‍ക്ക് അതിരുകള്‍ ഇടാതിരുന്ന എഴുത്തുകാരന്‍. തന്റെ കണ്ണിലൂടെയും മനസ്സിലൂടെയും കടന്ന് പോയവയ്ക്കെല്ലാം പേനത്തുമ്പ് കൊണ്ട് ജീവിതം നല്‍കിയ എഴുത്തുകാരന്‍. എന്നിങ്ങനെയൊക്കെയാണ് പുനത്തിന്റെ വിശേഷണങ്ങള്‍.

കോഴിക്കോട് നഗരത്തെ എന്നും നെഞ്ചോട് ചേര്‍ത്ത് വെച്ചിരുന്ന പുനത്തിലിന്റെ രചനകള്‍ വടക്കന്‍ മലബാറിന്റെ ഭാഷകൊണ്ടും ഗ്രാമീണതകൊണ്ടും ജീവിതം കൊണ്ടും സമ്പുഷ്ടമായിരുന്നു.

മടപ്പള്ളി ഊരാളുങ്കല്‍ വില്ലേജിനെ കാരക്കാട് ഗ്രാമമായി താന്‍ സൃഷ്ടിക്കുകയായിരുന്നു 'സ്മാരകശിലകളില്‍' എന്ന് പുനത്തില്‍ പറഞ്ഞിട്ടുണ്ട്. സത്യവും സ്വപ്നവും സമന്വയിപ്പിച്ചു വായനക്കാരന് അമ്പരപ്പേകുന്ന രചനാകൗശലത്തിന്റെ ഉടമയായിരുന്നു പുനത്തില്‍.

 

English summary
Noted Malayalam writer Punathil Kunjabdulla no more
topbanner

More News from this section

Subscribe by Email