Monday April 22nd, 2019 - 2:19:pm
topbanner
topbanner

വാര്‍ത്തകള്‍ വ്യാജം; മത്സരിക്കാനില്ലെന്ന് പി രാജീവ്

NewsDesk
വാര്‍ത്തകള്‍ വ്യാജം; മത്സരിക്കാനില്ലെന്ന് പി രാജീവ്

കൊച്ചി: താനുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ്.

പി രാജീവിനെ എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയായി പരിഗണിച്ചെന്നും എന്നാല്‍, സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളുകയുമായിരുന്നെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സെക്രട്ടറിയേറ്റ് തന്റെ പേര് തള്ളിക്കളഞ്ഞതായുളള വാര്‍ത്തകള്‍ വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം പോലൊരു ജില്ലയില്‍ പാര്‍ട്ടിയുടെ സംഘടന കാര്യങ്ങള്‍ നോക്കി നടത്തുക വലിയ ജോലിയാണ്.

അത്തരത്തില്‍ സംഘടനയുടെ വലിയ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുമ്പോള്‍ അതാണ് വലുതെന്ന് കരുതുന്നതായും രാജീവ് പറഞ്ഞു. മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ താന്‍ അറിയാതെയാണ് തന്റെ പേര് പ്രചരിച്ചതെന്നും, ഇപ്പോള്‍ വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കപ്പെടുകയാണെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട്; വിവാഹത്തിന് വരനെത്തിയപ്പോള്‍ വധു കാമുകനൊപ്പം സ്വര്‍ണവുമായി മുങ്ങി

മണിക്ക് വിഷബാധയേറ്റത് മദ്യസല്‍ക്കാരത്തിനുശേഷമെന്ന് പോലീസ്

അല്‍ഫോന്‍സിന്റെ വാഴക്കുലയും തരംഗമാകുന്നു

കോഴിക്കോട് മദ്യപിച്ചു ഫിറ്റായ അധ്യാപികയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

സീരിയല്‍ നടി ശില്‍പയുടെ മരണം; അന്വേഷണം അട്ടിമറിച്ചതായി മാതാപിതാക്കള്‍

English summary
not contesting in assembly election says p rajeev
topbanner

More News from this section

Subscribe by Email