topbanner
Sunday September 24th, 2017 - 1:35:am
topbanner

അതിഥികളും ആഘോഷവുമില്ലാതെ നടിയുടെ ഓണം; നടന് ജയിലില്‍ ഓണക്കോടിയും സന്ദര്‍ശകരും

NewsDesk
അതിഥികളും ആഘോഷവുമില്ലാതെ നടിയുടെ ഓണം; നടന് ജയിലില്‍ ഓണക്കോടിയും സന്ദര്‍ശകരും

തൃശ്ശൂര്‍: ക്രൂരമായ പീഡനത്തിനിരയായ യുവനടിക്ക് വര്‍ണങ്ങളും ആഘോഷവുമില്ലാതെ ഓണം കടന്നുപോയപ്പോള്‍ കേസിലെ പ്രതിയായ നടന് ഓണക്കോടിയും ഐക്യദാര്‍ഢ്യവുമായി സഹപ്രവര്‍ത്തകര്‍.

കഴിഞ്ഞ 15 വര്‍ഷമായി സിനിമയിലെത്തിയിട്ട് ഇത്രയും നിറപ്പകിട്ടില്ലാത്ത ഓണം ആദ്യമായാണെന്ന് ആക്രമണത്തിനിരയായ നടി പറയുന്നു. പൂക്കളമില്ല, സദ്യയില്ല, ആശംസയുമായി കൂട്ടുകാരുമെത്തിയില്ല, ഒരു ആഘോഷവുമില്ലാതെ കടന്നു പോയ ആദ്യ ഓണമാണിത്.

ഓണനാളുകളില്‍ വീട്ടില്‍ അതിഥികള്‍ ആരുമെത്തിയില്ല. ഒപ്പം അമ്മയും ചേട്ടനും മാത്രം. സാധാരണപോലൊരു ദിവസമായിരുന്നു ഈ ഓണം എനിക്ക്. അച്ഛന്‍ ഉണ്ടായിരുന്ന ഓണക്കാലമാണ് ഈ ഓര്‍മയില്‍. ഇന്ന് എനിക്കൊപ്പം ആ ഓര്‍മകള്‍ മാത്രമാണ. അവര്‍ പറഞ്ഞു.

ആക്രമണക്കേസിലെ പ്രതിയെ സന്ദര്‍ശിക്കാന്‍ സിനിമാക്കാര്‍ തിക്കിത്തിരക്കുമ്പോഴാണ് നടിയെ ആരും തിരിഞ്ഞുനോക്കാതിരുന്നത്. ഇപ്പോള്‍ ചില ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്. എന്നാല്‍ പുതിയ ഡേറ്റ് ഒന്നും നല്‍കിയിട്ടില്ല. ജനുവരിയിലായിരിക്കും വിവാഹം. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ കാണൂ എന്നും നടി പറഞ്ഞു.

പ്രമുഖ സംവിധായകരും നടന്മാരും ഉള്‍പ്പെടെയുള്ളവരാണ് നടന്‍ ദിലീപിനെ സന്ദര്‍ശിക്കാനും ഓണം ആശംസിക്കാനും ആലുവ സബ്ജയിലിലെത്തിയത്. എന്നാല്‍, പീഡിപ്പിക്കപ്പെട്ട നടിയെ സിനിമാക്കാര്‍ തിരിഞ്ഞുനോക്കിയില്ല.

 

Read more topics: onam, celebration, actress, kochi
English summary
no onam celebration says actress who attacked at kochi
topbanner topbanner

More News from this section

Subscribe by Email