Wednesday September 26th, 2018 - 10:32:am
topbanner

നിപ വൈറസ്: വവ്വാലുകളുടെ കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്

Jikku Joseph
നിപ വൈറസ്: വവ്വാലുകളുടെ കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്

തിരുവനന്തപുരം: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വവ്വാലുകളുടെ കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു. പരിശോധിച്ച വവ്വാലുകളിലും വൈറസ് സാന്നിധ്യം കണ്ടെത്താത്ത സാഹചര്യത്തിലാണിത്. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ സമയമെടുക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

നിപ വൈറസ് പരത്തിയെന്ന് സംശയിക്കുന്ന പഴംതീനി വവ്വാലുകളില്‍ നിന്ന് വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഭോപ്പാലിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. നാല് വവ്വാലുകളുടെ സാംപിളുകളാണ് ഭോപ്പാലിലേക്ക് അയച്ചത്. രക്തവും സ്രവങ്ങളും പരിശോധിച്ചെങ്കിലും വൈറസ് കണ്ടെത്തിയിട്ടില്ല.

സാബിത്തിന്റെ വീട്ടിലെ മുയലുകളുടെ സാംപിളുകളും പരിശോധിച്ചെങ്കിലും അതിലും വൈറസ് കണ്ടെത്താനായില്ല. അതേസമയം ആദ്യഫലങ്ങള്‍ നെഗറ്റീവാണെങ്കിലും നിപ വൈറസിന്റെ ഉറവിടം വവ്വാലുകള്‍ തന്നെയാണെന്ന നിഗമനത്തില്‍ തന്നെയാണ് ആരോഗ്യവകുപ്പും, ആരോഗ്യവിദഗ്ദ്ധരുമുള്ളത്. മലേഷ്യയിലും ബംഗ്ലാദേശിലും വൈറസ് കണ്ടെത്തിയത് പഴംതീനി വാവ്വലുകളില്‍ നിന്നാണ്.

വൈറസ് സാന്നിധ്യം ആദ്യം കണ്ടെത്തിയ മൂസയുടെ വീട്ടിന് പരിസരത്ത് നിന്നാണ് നാല് വാവ്വാലുകളെ മൃഗസംരക്ഷണവകുപ്പ് പിടികൂടി ഭോപ്പാലിലേക്ക് അയച്ചത്. ഇവയില്‍ വൈറസില്ലെങ്കിലും പ്രദേശത്തുള്ള മറ്റു വാവ്വലുകളില്‍ വൈറസ് കണ്ടേക്കും എന്ന നിഗമനത്തില്‍ കൂടുതല്‍ സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുമെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

English summary
no more samples of nipa virus bats will be tested
topbanner

More News from this section

Subscribe by Email