Tuesday November 20th, 2018 - 9:23:pm
topbanner

കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയ്ക്ക് മറുപടി പറയുന്നില്ലെന്ന് കെ എം മാണി

suji
കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയ്ക്ക് മറുപടി പറയുന്നില്ലെന്ന് കെ എം മാണി

രാജ്യസഭാ സീറ്റ് വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനകളോട് മറുപടി പറയാനില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി പറഞ്ഞു. കോണ്‍ഗ്രസുമായി അകല്‍ച്ചയുണ്ടാക്കാന്‍ ആരും ശ്രമിക്കണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വി എം സുധീരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മാണി.

ജോസ് കെ മാണിക്ക് രാജ്യാസഭാ സീറ്റില്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ നിര്‍ണായക ഘട്ടത്തിലാണ് കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത്. അത് കോണ്‍ഗ്രസിന്റെ നല്ല മനസാണ് കാണിക്കുന്നത്. അതിനെ ചെറുതായി കാണിക്കരുതെന്നാണ് താന്‍ ജോസ് കെ മാണി പറഞ്ഞത്. ്തിനാലാണ് ഉന്നതനായ നേതാവിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. അക്കാര്യമാണ് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് പ്രഖ്യാപിച്ചതെന്നും മാണി പറഞ്ഞു.

Read more topics: controversy, k m mani
English summary
no interest to reply in controversy says mani
topbanner

More News from this section

Subscribe by Email