Wednesday November 14th, 2018 - 8:14:am
topbanner

നിപക്കെതിരേ മരുന്നുണ്ടെന്ന് ഹോമിയോ ഡോക്ടര്‍മാര്‍; അവകാശവാദം തള്ളി ആരോഗ്യവകുപ്പ്

Jikku Joseph
നിപക്കെതിരേ മരുന്നുണ്ടെന്ന് ഹോമിയോ ഡോക്ടര്‍മാര്‍; അവകാശവാദം തള്ളി ആരോഗ്യവകുപ്പ്

കോഴിക്കോട്: നിപ വൈറസിനെതിരേ ഹോമിയോപതിയില്‍ മരുന്നുണ്ടെന്ന വാദവുമായി രംഗത്തെത്തിയ ഹോമിയോ ഡോക്ടര്‍മാരെ തള്ളി ആരോഗ്യവകുപ്പ് രംഗത്ത്. നിപ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കാന്‍ അനുവദിക്കണമെന്നും ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എല്ലാതരം പനികള്‍ക്കുമുള്ള പ്രതിരോധ മരുന്ന് ഹോമിയോപ്പതിയില്‍ ഉണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. അതിനാല്‍ നിപ്പ രോഗികളെ ചികിത്സിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നും ഹോമിയോ ഡോക്ടര്‍മാര്‍ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെടുമെന്നും അസോസിയേഷന്‍ പറയുന്നു. ഇതിന് പുറമെ നിപ്പ രോഗബാധിതരുടെ ആരോഗ്യ വിവരങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടും.

എന്നാല്‍ ഈ അവകാശവാദം സര്‍ക്കാര്‍ തള്ളിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മരുന്നുള്ളകാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഹോമിയോയില്‍ നിപയ്ക്ക് പ്രതിരോധമരുന്നുള്ളതായി ആരോഗ്യവകുപ്പിന് അറിയില്ല. അങ്ങനെയുണ്ടെങ്കില്‍ അത് പരിശോധിച്ച് നോക്കിയതിനു ശേഷമേ നല്‍കാന്‍ കഴിയൂവെന്നും വ്യക്തമാക്കി.

English summary
no homeyo medicine for nipah virus
topbanner

More News from this section

Subscribe by Email