Wednesday November 14th, 2018 - 12:46:pm
topbanner

ബാര്‍ കോഴക്ക് തെളിവില്ല; മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്

NewsDesk
ബാര്‍ കോഴക്ക് തെളിവില്ല; മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രി കെ.എം.മാണിയെ കുറ്റ വിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാണിക്കെതിരെ നിലനില്‍ക്കുന്നതായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വിജിലന്‍സ് എസ്.പി.കെ.ജി.ബൈജു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. മാണിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് 45 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി അന്ത്യശാസനം നല്‍കിയതിനെതുടര്‍ന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ബാര്‍കോഴ കേസില്‍ യു.ഡി.എഫ് ഭരണകാലത്ത് രണ്ട് തവണ മാണിയെ കുറ്റ വിമുക്തനാക്കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വീണ്ടും അന്വേഷണം നടത്തുകയായിരുന്നു.

തുടക്കത്തില്‍ മാണിയോട് പ്രതികൂല സമീപനം സ്വീകരിച്ചിരുന്ന സി.പി.എം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ആസന്നമായതോടെയാണ് മൃദു സമീപനം സ്വീകരിക്കുകയാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

Read more topics: KM Mani, bar, bribe, case, Vigilance
English summary
No evidence against KM Mani in bar bribery case: Vigilance
topbanner

More News from this section

Subscribe by Email