Sunday September 23rd, 2018 - 8:18:am
topbanner

സോളാര്‍ കേസില്‍ എടുത്തു ചാടി നടപടിയില്ല ; സരിതയുടെ കത്ത് വച്ച് കേസെടുക്കാനാകില്ല

suji
സോളാര്‍ കേസില്‍ എടുത്തു ചാടി നടപടിയില്ല ; സരിതയുടെ കത്ത് വച്ച് കേസെടുക്കാനാകില്ല

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം എടുത്തുചാടി കേസും തുടര്‍ നടപടിയും വേണ്ടെന്ന് പോലീസ് ഉന്നത തലത്തില്‍ ധാരണ.അന്വേഷണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘം നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലും പൊരുത്തകേടുമെല്ലാം വിശദമായി ചര്‍ച്ച ചെയ്തു.സരിത പറയുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാകില്ലെന്ന നിലപാടിലാണ് സംഘം.കത്തില്‍ ലൈംഗീക ആരോപണങ്ങള്‍ ചിലത് എഴുതിചേര്‍ത്തതാണെന്ന് സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി വെളിപ്പെടുത്തിയിരുന്നു.

സരിതയുടെ പലപ്പോഴുള്ള മൊഴി മാറ്റലും മുമ്പ് നല്‍കിയ പരാതികളില്‍ ഹാജരാകാതിരുന്നതും പോലീസിനെ കുഴക്കുന്നു.സരിതയില്‍ നിന്ന് ആദ്യം മൊഴി രേഖപ്പെടുത്തും.പിന്നീട് സത്യമാണോയെന്ന് പരിശോധിക്കും.ആരോപണ വിധേയരുടെ വശം കൂടി കേട്ടിട്ട് കേസെടുക്കാനാണ് തീരുമാനം .
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ശ്രദ്ധിച്ച് മുന്നോട്ട് പോകാനാണ് ബെഹ്‌റയുടെ നിര്‍ദ്ദേശം.

Read more topics: saritha, letter
English summary
no chance to register case to consider saritha's letter
topbanner

More News from this section

Subscribe by Email