Monday November 19th, 2018 - 9:14:pm
topbanner

നിത്യാ മേനോന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് മര്‍ദ്ദനം; 5 പേര്‍ക്കെതിരെ കേസ്

NewsDesk
നിത്യാ മേനോന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് മര്‍ദ്ദനം; 5 പേര്‍ക്കെതിരെ കേസ്

ഇടുക്കി: നടി നിത്യാമേനോന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയാന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കുമളി പൊലീസ് കേസെടുത്തു. കഴിഞ്ഞ ഒക്ടോബര്‍ 15ന് ജൂലി ജൂലിയനെ കുമിളിയില്‍ വെച്ച് കയ്യേറ്റം ചെയ്യുകയായിരുന്നു. പ്രാണ എന്ന ചിത്രത്തിന്റെ ജോലിക്കായി എത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റത്.

താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്ന് ഇവരുടെ വസ്തുക്കള്‍ മോഷണം പോയതുമായി ബന്ധപ്പെട്ടായിരുന്നു മര്‍ദ്ദനം. ഇതേ തുടര്‍ന്നുള്ള തര്‍ക്കം കയ്യേറ്റമാകുകയായിരുന്നുവെന്ന് പറയുന്നു. ഹോട്ടല്‍ ഉടമ ഹാറൂണ്‍, ലോക്കല്‍ പ്രൊഡക്ഷന്‍ മാനേജര്‍ നിക്‌സണ്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്.

11 വര്‍ഷമായി പരസ്യ ചിത്രീകരണ രംഗത്തും മേക്കപ്പ് രംഗത്തും സജീവമാണ് ജൂലി.വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടതിന് നഷ്ടപരിഹാരം വേണമെന്നും ജൂലി പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read more topics: case, nithya menon, makeup, artist
English summary
case registered for nithya menon makeup artist beaten
topbanner

More News from this section

Subscribe by Email