Wednesday April 24th, 2019 - 2:18:am
topbanner
topbanner

തലയ്ക്ക് പരിക്കേറ്റ ശശി തരൂരിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍

suji
തലയ്ക്ക് പരിക്കേറ്റ ശശി തരൂരിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍

തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ശശി തരൂരിനെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു. തലക്ക് പരിക്കേറ്റ ശശിതരൂരിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

തെരെഞ്ഞെടുപ്പ് തിരിക്കിനിടയിലും തന്നെ സന്ദര്‍ശിച്ചിതിനില്‍ തരൂര്‍ സന്തോഷം പങ്കുവച്ചു. ട്വിറ്റലാണ് നിര്‍മ്മല സീതാരാമനെ നന്ദി അറിയിച്ചത്. നിര്‍മ്മല സീതാരാമന്‍ കാണിച്ച മര്യാദ രാഷ്ട്രീയക്കാരില്‍ അപൂര്‍വ്വമാണെന്നും തരും ട്വിറ്ററില്‍ കുറിച്ചു

തലയിലെ മുറിവില്‍ ആറ് തുന്നലുള്ള തരൂര്‍ ന്യൂറോ സര്‍ജറി ഐസിയുവില്‍ നിരീക്ഷണത്തിലാണ്.

Read more topics: nirnala seetaraman,tharoor
English summary
nirnala seetaraman meet tharoor
topbanner

More News from this section

Subscribe by Email