Wednesday September 26th, 2018 - 8:43:am
topbanner

നിപ വൈറസ്: ഭയപ്പെടേണ്ട സാഹചര്യമില്ല; 175 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി

Jikku Joseph
നിപ വൈറസ്: ഭയപ്പെടേണ്ട സാഹചര്യമില്ല; 175 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഭയപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ വൈറസ് ബാധയെന്ന സംശയത്തില്‍ 175 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ പറഞ്ഞു. നിപ വൈറസ് പിടിപെട്ട് മരിച്ചവരുടെ ബന്ധുക്കളാണിവരെന്നും മന്ത്രി പറഞ്ഞു.

നിപ വൈറസ് പടര്‍ന്നത് ഒരേ കേന്ദ്രത്തില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇതുവരെ നിപ വൈറസ് ബാധിച്ച് 13 പേര്‍ മരിച്ചിട്ടുണ്ട്. മൂന്ന് പേര്‍ ചികിത്സയിലായാണെന്നും പറഞ്ഞു. സംസ്ഥാനത്ത് ആകെ 15 പേരിലാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 12 പേര്‍ ഇതിനോടകം മരണപ്പെട്ടു. മൂന്ന് പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

175 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും മരിച്ചവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവര്‍ ആണ് ഇവരെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിലവിലെ അവസ്ഥയില്‍ കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്കും രോഗികള്‍ക്കും നിയന്ത്രണം വയ്‌ക്കേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി.

അതീവ ഗുരുതരാവസ്ഥയില്‍ ഉള്ളവരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കൂ. ഗുരുതര അസുഖം ഇല്ലാത്തവര്‍ക്ക് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടാം. ഇതിനായി മെഡി.കോളേജിലെ ഡോക്ടര്‍മാരെ സമീപമുള്ള ആശുപത്രികളിലെത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

Read more topics: nipah virus, virus, kerala
English summary
nipha virus nothing to panic says health minister
topbanner

More News from this section

Subscribe by Email