Tuesday December 11th, 2018 - 8:05:am
topbanner

നിപ്പ വൈറസ് പടർന്നത് പഴംതീനി വവ്വാലിൽനിന്നു തന്നെ : പരിശോധനാ ഫലം പുറത്തുവന്നു

NewsDesk
നിപ്പ വൈറസ് പടർന്നത് പഴംതീനി വവ്വാലിൽനിന്നു തന്നെ : പരിശോധനാ ഫലം പുറത്തുവന്നു

കോഴിക്കോട്: 17 പേരുടെ മരണത്തിനിടയാക്കിയ നിപ വൈറസ് ബാധയ്ക്ക് കാരണം പഴംതീനി വവ്വാലുകളെന്ന് സ്ഥിരീകരണം. സംസ്ഥാനത്താകെ ഭീതിപരത്തിയ നിപ്പ വൈറസ് പടർന്നത് പഴംതീനി വവ്വാലിൽനിന്നു തന്നെയാണെന്നു സ്ഥിരീകരണം. രണ്ടാം ഘട്ടത്തിൽ ശേഖരിച്ച സാമ്പിളുകളിൽ ഐസിഎംആർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയും ഇക്കാര്യം സ്ഥിരീകരിച്ചു.

ആദ്യഘട്ടത്തിൽ പരിശോധന നടത്തിയ വവ്വാലുകളിൽ വൈറസ് ബാധ കണ്ടെത്തിയിരുന്നില്ല. നിപ്പ മൂലം അവസാന മരണമുണ്ടായത് മേയ് 31ന് ആണ്. നിപ്പയുടെ നിരീക്ഷണ കാലഘട്ടം 21 ദിവസം ആണ്. എന്നാൽ, 31നു ശേഷം ആരിലും നിപ്പ സ്ഥിരീകരിച്ചിട്ടില്ല. ഒട്ടേറെപ്പേരെ നിപ്പ ലക്ഷണങ്ങളോടെ നിരീക്ഷിച്ചെങ്കിലും എല്ലാവരുടെയും സാംപിൾ ഫലം നെഗറ്റീവ് ആയിരുന്നു.

അതേസമയം, ഡിസംബർ മുതൽ 2019 േമയ് വരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മലേഷ്യയിൽ ഒരൊറ്റത്തവണയേ നിപ്പ ബാധയുണ്ടായിട്ടുള്ളൂ. എന്നാൽ, ബംഗ്ലദേശിൽ പല തവണ ആവർത്തിച്ചു. അവിടെയുള്ള അതേ സാഹചര്യം ഇവിടെയില്ലെങ്കിലും ജാഗ്രത തുടരാൻ തന്നെയാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നിപ വൈറസ് ബാധിച്ച്‌ 17 പേരാണ് മരിച്ചത്. എന്നാല്‍ ജൂണ്‍ ഒന്നിനു ശേഷം പുതിയ കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ജൂലൈ ഒന്നിന് ആരോഗ്യമന്ത്രി കെകെ ശൈലജ കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ മുക്ത ജില്ലയായി പ്രഖ്യാപിച്ചിരുന്നു.

Read more topics: nipah virus, bats,
English summary
nipha virus has grown from bates test report
topbanner

More News from this section

Subscribe by Email