Saturday September 22nd, 2018 - 1:16:am
topbanner

നിപ്പ വൈറസിന് കാരണം കോഴി : വ്യാജപ്രചരണം നടത്തിയ മൂവാറ്റുപുഴ സ്വദേശി കണ്ണൂരിൽ പിടിയിൽ

NewsDesk
നിപ്പ വൈറസിന് കാരണം കോഴി : വ്യാജപ്രചരണം നടത്തിയ മൂവാറ്റുപുഴ സ്വദേശി കണ്ണൂരിൽ പിടിയിൽ

കണ്ണൂർ: കോഴി ഇറച്ചി കഴിക്കരുതെന്ന് വ്യാജപ്രചരണം നടത്തിയ മൂവാറ്റുപുഴ സ്വദേശി കണ്ണൂരിൽ പിടിയിൽ. നിപ്പ വൈറസിന്റെ സ്രോതസ് ബ്രോയിലർ കൊഴിയാണെന്ന വ്യായജ സന്ദേശം വാട്സാപ്പിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ.

മൂവാറ്റുപുഴ എഴക്കപ്പിള്ളിയിലെ ചക്കാലത്തറ സുനിൽ (41 )നെയാണ് ടൗൺ എസ്.ഐ ശ്രീജിത്ത് കോടേരി അറസ്റ്റ് ചെയ്തത് . ഓട്ടോറിക്ഷ ഡ്രൈവറായ ഇയാൾ വവ്വാലുകളാണ് നിപ്പ വൈറസിന്റെ ഉറവിടം എന്നത് കളവാണെന്നും ബ്രോയിലർ കോഴിയാണ് ഉറവിടമെന്നും പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.ആനന്ദ് ബസു അറിയിച്ചുവെന്നും അതിനാൽ ബ്രോയിലർ കോഴികളെ ഭക്ഷിക്കുന്നത് ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടത്.

'എന്തും വാങ്ങാൻ എന്തും വിൽക്കാൻ ' എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ഈ അഭിപ്രായം പോസ്റ്റ് ചെയ്യൂകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പോസ്റ്റ് ചെയ്തത്. ഇത് നിരവധി പേര് പ്രചരിപ്പിക്കയുണ്ടായി ഇത് ശ്രദ്ധയിൽപ്പെട്ട കണ്ണൂർ എസ്. പി കേസെടുത്ത് അന്വേഷിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. അന്വേഷണത്തിൽ സുനിലാണ് പോസ്റ്റിട്ടതെന്ന് വ്യക്തമായതിനെത്തുടർന്നാണ് അറസ്റ്റു ചെയ്തത്.

Read more topics: nipah virus, kannur,
English summary
nipha virus fake news social media arrest
topbanner

More News from this section

Subscribe by Email