Wednesday September 26th, 2018 - 6:33:am
topbanner

നിപ്പ വൈറസ്: ചികിത്സയിലായിരുന്ന യുവതി മരിച്ചു

rajani v
നിപ്പ വൈറസ്: ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോഴിക്കോട്: നിപ്പ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന യുവതി മരിച്ചു. തലശേരി സ്വദേശി റോജ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മൂന്നു ദിവസം മുന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയോടെ രോഗം മൂര്‍ച്ഛിച്ച് റോജ മരണപ്പെടുകയായിരുന്നു. അതേസമയം നിപാ വൈറസ് ബാധ സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രണ്ട് പേരുടെ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യ വകുപ്പ്.

ഇവര്‍ക്ക് റിബ വൈറിന്‍ എന്ന മരുന്ന് കൊടുത്തിരുന്നു. നിപ്പ ബാധ സംശയിച്ച് വെള്ളിയാഴ്ച ആറ് പേരെ കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Read more topics: nipah virus, thalaseri, death
English summary
nipah virus thalaseri death
topbanner

More News from this section

Subscribe by Email