Sunday December 16th, 2018 - 4:55:pm
topbanner

നിപ നിയന്ത്രണ വിധേയം; വിദ്യാലയങ്ങള്‍ ഉടന്‍ തുറക്കും, വിലക്കുകളും നിയന്ത്രണങ്ങളും 12 വരെ മാത്രം

Jikku Joseph
നിപ നിയന്ത്രണ വിധേയം; വിദ്യാലയങ്ങള്‍ ഉടന്‍ തുറക്കും, വിലക്കുകളും നിയന്ത്രണങ്ങളും 12 വരെ മാത്രം

കോഴിക്കോട്: നിപ വൈറസ് നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ പൊതുപരിപാടികള്‍ക്കും വിദ്യാലയപ്രവര്‍ത്തനത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടില്ല. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും 12 മുതല്‍ പ്രവര്‍ത്തിക്കുമെന്ന് കളക്ടര്‍ യു.വി ജോസ് അറിയിച്ചു.

നിപ രോഗലക്ഷണങ്ങളുമായി കഴിഞ്ഞ ആറ് ദിവസത്തിനിടെ ആരും ചികിത്സ തേടിയെത്താത്തതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണഫലം കാണുന്നുവെന്നതിന്റെ തെളിവാണെന്നാണ് ആരോഗ്യവകുപ്പിന്റെയും നിപ സെല്ലിന്റെയും വിലയിരുത്തല്‍. അതേസമയം സമ്പര്‍ക്കപ്പട്ടികയിലുള്ള 2649 പേര്‍ ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുകയാണ്. രണ്ടാംഘട്ട ഇന്‍കുബേഷന്‍ പിരീഡ് അവസാനിക്കുന്ന ജൂണ്‍ 21 വരെയാകും ഇവര്‍ നിരീക്ഷണത്തിലുണ്ടാവുക.

കഴിഞ്ഞദിവസങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴുപേര്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇതുവരെ വന്ന 295 പരിശോധനാഫലങ്ങളില്‍ 277 പേര്‍ക്കും വൈറസ് ബാധയില്ലെന്ന് തെളിഞ്ഞു. സുഖം പ്രാപിച്ച രണ്ട് നിപ ബാധിതരും ഇപ്പോള്‍ സാധാരണനിലയിലാണ്. വിദഗ്ധസംഘത്തിന്റെ പരിശോധനയ്ക്കും വിലയിരുത്തലുകള്‍ക്കും ശേഷമേ ഇവര്‍ ആശുപത്രിവിടുന്ന കാര്യത്തില്‍ തീരുമാനമാകുകയുള്ളൂ.

നിപയുടെ ഉറവിടം അന്വേഷിക്കുന്ന സംഘവും രോഗനിയന്ത്രണം ലക്ഷ്യമിട്ടുള്ള സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങള്‍വഴി വ്യാജപ്രചാരണം നടത്തിയതിന് ഒരാളെക്കൂടി അറസ്റ്റുചെയ്‌തെന്നും കളക്ടര്‍ പറഞ്ഞു. നിപ ബാധയുടെ സ്ഥിതി വിലയിരുത്താനും തുടര്‍നടപടികളെക്കുറിച്ച് ചര്‍ച്ചചെയ്യാനും ഞായറാഴ്ച രാവിലെ പതിനൊന്നിന് കളക്ടറേറ്റില്‍ സര്‍വകക്ഷിയോഗം ചേരും.

Read more topics: nipah virus, virus, kerala
English summary
nipah virus restrictions going to be to be end soon
topbanner

More News from this section

Subscribe by Email