Monday September 24th, 2018 - 9:06:pm
topbanner

നിപ്പ; ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി

rajani v
നിപ്പ; ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിപ്പ വൈറസ് കോഴിക്കോട് ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നിപ്പ വൈറസ് ബാധിച്ചവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിപ്പ രോഗം ബാധിച്ചവരുടെയും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുടെയും കുടുംബങ്ങള്‍ക്ക് റേഷന്‍ കിറ്റ് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിപ്പക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആരോഗ്യപ്രവര്‍ത്തകരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിന് അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടന്നത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോകത്ത് എവിടെയുളളതിനേക്കാളും വേഗത്തില്‍ സംസ്ഥാനത്ത് നിപ്പയെ പ്രതിരോധിക്കാന്‍ കഴിഞ്ഞു.നിപ്പ വൈറസ് ബാധയ്ക്ക് രണ്ടാമതൊരു സ്രോതസ്സില്ല. അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ടതില്ല. നിപ്പ വൈറസ് ബാധയ്ക്ക് എതിരായ സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിനന്ദിച്ചു.

 

English summary
nipah virus pinarayi vijayan sarvakakshiyogam
topbanner

More News from this section

Subscribe by Email