Tuesday October 23rd, 2018 - 2:29:am
topbanner
Breaking News

നിപ ഭീതി കുറയുന്നു; കോഴിക്കോട് സാധാരണ നിലയിലേക്ക്, നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു

Jikku Joseph
നിപ ഭീതി കുറയുന്നു; കോഴിക്കോട് സാധാരണ നിലയിലേക്ക്, നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു

കോഴിക്കോട്: നിപ ഭീതി കുറയുന്നുവെന്ന് ആരോഗ്യവകുപ്പ്. നിപ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു. സ്ഥിതി വിലയിരുത്താനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി ഈ മാസം 10-ന് കോഴിക്കോട് വീണ്ടും സര്‍വ്വകക്ഷിയോഗം ചേരും.

രണ്ടാംഘട്ടത്തില്‍ ആശങ്കപ്പെട്ട രീതിയിലുള്ള രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. ഏഴ് പേര്‍ മാത്രമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ ആറ് പേരുടെ രക്തപരിശോധന ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞെങ്കിലും നിരീക്ഷണം തുടരാനാണ് തീരുമാനം.

നിപ ബാധിച്ചവരുമായി ബന്ധമുള്ളവരുടെ സമ്പര്‍ക്ക പട്ടികയില്‍ 2507 പേരുണ്ട്. രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളില്‍ സപ്ലൈക്കോയുടെ സൗജന്യ റേഷന്‍ കിറ്റ് വിതരണം ചെയ്തു. ജില്ലയില്‍ മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള മുന്‍കരുതലും ശക്തമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിച്ചവര്‍ പൊതു സ്ഥലങ്ങളിലെത്തി തുടങ്ങി. നഗരത്തിലെ ജനത്തിരക്ക് സാധാരണ ഗതിയിലേക്ക് മടങ്ങുന്നതിന്റെ സൂചനകള്‍ ദൃശ്യമാണ്.

നേരത്തെ നിപ ഭീതിമൂലം ജനങ്ങള്‍ പുറത്തിറങ്ങാതായതോടെ പല റൂട്ടുകളിലും ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമായിരുന്നു. ഇതില്‍ നിന്ന് അല്‍പ്പം മാറ്റം വന്നതായി ബസ് ജീവനക്കാര്‍ പറഞ്ഞു. മാസ്‌ക് ധരിച്ച് പുറത്തിറങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. പുറത്തിറങ്ങുന്നവര്‍ പരസ്പരം ഭീതിയോടെ നോക്കുന്ന അവസ്ഥയ്ക്കും അയവ് വന്നതായി നഗരത്തിലെ വ്യാപാരികള്‍ പറഞ്ഞു.

Read more topics: nipah virus, virus, kerala
English summary
nipah virus in kozhikode normal level
topbanner

More News from this section

Subscribe by Email