Thursday December 13th, 2018 - 4:58:pm
topbanner

കോട്ടയത്ത് നിപയില്ല; പരിശോധന ഫലം നെഗറ്റീവ്

Jikku Joseph
കോട്ടയത്ത് നിപയില്ല; പരിശോധന ഫലം നെഗറ്റീവ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച മൂന്ന് രക്ത സാമ്പിളുകളില്‍ നിപ ബാധയില്ലെന്ന് റിപ്പോര്‍ട്ട്. പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചവരുടെ രക്തസാമ്പിളുകളായിരുന്നു പരിശോധനയ്ക്കായി അയച്ചിരുന്നത്.

പരിശോധന നെഗറ്റീവായതോടെ കോട്ടയത്ത് നിപയെന്ന സംശയത്തിനും അവസാനമായി. കോട്ടയത്ത് നിപ പനി സംശയിച്ച് ഒരാളെക്കൂടി കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിനെയാണു മെഡിക്കല്‍ കോളജിലെത്തിച്ചിരിക്കുന്നത്.

അതിനിടെ, കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ പനി മൂലം പ്രവേശിപ്പിച്ച രണ്ടു വയസ്സുകാരന്‍ മരിച്ചു. പനി ഹൃദയത്തെ ബാധിച്ചതാണെന്നാണു പ്രാഥമിക നിഗമനം. നിപ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണു കോട്ടയം സ്വദേശിയായ കുട്ടിയുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചത്.

നിപ്പ വൈറസ് ബാധയുളളതായി സംശയിക്കുന്നവരെ നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനും മെഡിക്കല്‍ കോളേജില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ ആശുപത്രികളിലും അണുനശീകരണവും വ്യക്തിഗത സുരക്ഷ നടപടികളും ശക്തമാക്കിയതായും ഡിഎംഒ അറിയിച്ചു.

അതേസമയം കോഴിക്കോട് നിപ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിപ വൈറസ് പനി മൂലം മരിച്ച സാബിത്തിന്റേയും സ്വാലിഹിന്റേയും പിതാവാണ് മൂസ.

English summary
nipah virus in kottayam result negative
topbanner

More News from this section

Subscribe by Email