Tuesday November 20th, 2018 - 1:20:pm
topbanner

നിപ രോഗലക്ഷണങ്ങളുമായി കായംകുളം സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Jikku Joseph
നിപ രോഗലക്ഷണങ്ങളുമായി കായംകുളം സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: നിപ രോഗലക്ഷണങ്ങളുമായി കായംകുളം സ്വദേശിയായ യുവാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ രക്തസാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു.

കോഴിക്കോട് ജോലിചെയ്യുന്ന ഇയാള്‍ പനിയുടെ ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് അവിടെ നിന്ന് കായംകുളത്തുള്ള വീട്ടിലേക്കു വരികയായിരുന്നു. യാത്രയ്ക്കിടെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അവശനിലയിലായ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.

പ്രഥമ പരിശോധനയില്‍ തന്നെ ഇയാള്‍ക്ക് നിപാ ലക്ഷണം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. അതേസമയം നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആശങ്കകളെല്ലാം ഒഴിഞ്ഞെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

നിപ രണ്ടാം ഘട്ടം സംബന്ധിച്ച ഭീതിയൊഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ പറഞ്ഞു. നിപ നിയന്ത്രണ വിധേയമാണെന്ന് അവലോകനയോഗം വിലയിരുത്തി.

ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജൂണ്‍ പകുതിയോടെ ആശങ്കകള്‍ക്ക് വിരാമമാകുമെന്നും യോഗം വിലയിരുത്തി. ജൂണ്‍ 30 വരെ നിരീക്ഷണം തുടരുമെന്ന് മന്ത്രി കെ.കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് ജൂണ്‍ 30 വരെയുള്ള കാലഘട്ടം. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും മന്ത്രി പറഞ്ഞു.

English summary
nipah virus in kayamkulam
topbanner

More News from this section

Subscribe by Email