Thursday June 20th, 2019 - 6:50:pm
topbanner
topbanner

സംസ്ഥാനത്ത് വീണ്ടും നിപാ ജാഗ്രത; പനി ബാധിച്ചാല്‍ ഉടന്‍ ചികിത്സക്ക് നിർദേശം

RA
 സംസ്ഥാനത്ത് വീണ്ടും നിപാ ജാഗ്രത; പനി ബാധിച്ചാല്‍ ഉടന്‍ ചികിത്സക്ക് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേരുടെ മരണത്തിനിരയാക്കിയ നിപ വൈറസിനെതിരെ വീണ്ടും ജാഗ്രതാ നിര്‍ദേശം. സംസ്ഥാനത്തു വീണ്ടും നിപാ ജാഗ്രത. ആരോഗ്യ വിദഗ്ധരുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിസംബർ അവസാനം മുതൽ ജൂൺ മാസം വരെയാണ് ജാഗ്രതാ നിർദേശം. പഴങ്ങളും പച്ചക്കറികളും കഴിക്കുന്ന കാര്യത്തിൽ ജനങ്ങൾ ശ്രദ്ധിക്കണമെന്നും, പനിയുണ്ടായാൽ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടണമെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്നാണ് ജാഗ്രതാ നിർദേശം.

മുന്‍കരുതലുകള്‍ എടുക്കാന്‍ മെഡിക്കല്‍ കോളേജുകള്‍ക്കും ജില്ലാ ആശുപത്രികള്‍ക്കും താലൂക്ക് ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പാലിക്കാനും ആശുപത്രികളില്‍ കഫക്കെട്ട് പനി തുടങ്ങിയ ലക്ഷണങ്ങളുമായി എത്തുന്നവര്‍ക്ക് മാസ്ക് നല്‍കാനും പ്രത്യേകം ശ്രദ്ധിക്കാനുമുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.രോഗിയിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യത ഏറെയാണ്. ആശുപത്രി സന്ദര്‍ശനത്തിന് ശേഷം സോപ്പ് ഉപയോഗിച്ച് കുളിക്കണമെന്നും ശരീര സ്രവങ്ങളിലൂടെയും വായുവിലൂടെയും രോഗം പടരുമെന്നതാണ് വിദഗ്ധർ പറയുന്നത്.

രക്തം, മൂത്രം , സെറിബ്രൽ സ്പൈൻ ഫ്ലൂയിഡ് എന്നിവയുടെ പരിശോധനയിലൂടെ മാത്രമാണ് നിപാ വൈറസ് സാന്നിധ്യം കണ്ടെത്താനാകൂ. ആശുപത്രിയിൽ രോഗനിർണത്തിനുള്ള സംവിധാനമില്ലാത്തതിനാലും പ്രതിരോധ മരുന്നുകളില്ലാത്തിനാലും മുൻകരുതൽ എടുക്കുകയാണ് വേണ്ടതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

Read more topics: nipah virus, fever, treatment
English summary
nipah virus fever treatment
topbanner

More News from this section

Subscribe by Email