Saturday February 23rd, 2019 - 6:40:pm
topbanner

നിപ്പ : കോഴിക്കോട് വ്യാജ ഹോമിയോ മരുന്ന് വിതരണം; കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം

rajani v
നിപ്പ : കോഴിക്കോട് വ്യാജ ഹോമിയോ മരുന്ന് വിതരണം; കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം

നിപ്പ വൈറസ് ബാധയ്ക്കുള്ള പ്രതിരോധ മരുന്നെന്ന പേരില്‍ കോഴിക്കോട് വ്യാപക വ്യാജ ഹോമിയോ മരുന്ന് വിതരണം. മണാശേരി ഹോമിയോ ആശുപത്രിയിലാണ് മരുന്ന് വിതരണം ചെയ്തത്. മരുന്ന് കഴിച്ച മുപ്പതോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തായത്.

വെള്ളിയാഴ്ച്ചയാണ് ആശുപത്രി ജീവനക്കാരന്‍ ഡോക്ടര്‍ ഇല്ലാത്ത സമയത്ത് വ്യാപകമായി മരുന്ന് വിതരണം നടന്നത്. എന്നാല്‍ ഇത്തരത്തില്‍ മരുന്ന് വിതരണത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഹോമിയോ ഡിഎംഒ വ്യക്തമാക്കി.

മണാശേരി പരിസരത്ത് നിപ ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. ഇതാണ് ജനങ്ങളില്‍ പരിഭ്രാന്തിയാക്കിയത്. ഈ അവസരം മുതലെടുത്താണ് ഡോക്ടറില്ലാത്ത സമയത്ത് ഹോമിയോ ആശുപത്രി ജീവനക്കാര്‍ മരുന്ന് വിതരണം നടത്തിയത്.

നിപയ്ക്ക് ഹോമിയോ മരുന്ന് പരിഹാരമല്ലെന്ന് ആരോഗ്യമന്ത്രിയടക്കം വ്യക്തമാക്കിയ സാഹചര്യത്തിലാണ് വ്യാജ മരുന്ന് വിതരണം പുറത്ത് വരുന്നത്.

 

Viral News

English summary
nipah virus fake vaccine distribution
topbanner

More News from this section

Subscribe by Email