Monday November 19th, 2018 - 5:15:am
topbanner

നിപ വൈറസ്: തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കി

Jikku Joseph
നിപ വൈറസ്: തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കി

തിരുവനന്തപുരം: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കി. വ്യാജ പ്രചാരണം നടത്തിയ അഞ്ചു പേരെക്കൂടി ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ വ്യാജ പ്രചരണം നടത്തി പോലീസ് പിടികൂടിയവരുടെ എണ്ണം 13 ആയി.

ഫറോഖ് സ്വദേശി അബദുല്‍ അസീസ്, മൂവാറ്റുപുഴ സ്വദേശികളായ അന്‍സാര്‍, ഫെബിന്‍, അന്‍ഷാജ്, ശിഹാബ് എന്നിവരാണ് ഞായറാഴച അറസറ്റിലായത്. ജില്ല മെഡിക്കല്‍ ഓഫിസറുടെ പേരില്‍ വ്യാജ പ്രചാരണം നടത്തിയെന്ന കേസിലാണ് നടപടിയെന്ന് പോലീസ് അറിയിച്ചു.

നിപ വൈറസ് കോഴിയിറച്ചി വഴി പകരുമെന്നതിനാല്‍ ഇറച്ചി വിഭവം ഒഴിവാക്കണമെന്ന വ്യാജ സന്ദേശമാണ ഇവര്‍ പ്രചരിപ്പിച്ചത്. എന്നാല്‍, വ്യാജ രേഖയുണ്ടാക്കിയത് ഇവരല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യകതമായത്.

വ്യാജ കത്തില്‍ പതിച്ച സീല്‍ ബംഗാളിലെ ഹുഗ്ലി ചുര്‍ച്ചുറയിലെ അഡീഷനല്‍ ജില്ല സബ് മജിസട്രേറ്റിന്റേതാണ്. അവിടത്തെ സീല്‍ ഇവിടെ വ്യാജമായി നിര്‍മിച്ചെന്നാണ് പ്രാഥമിക നിഗമനം. ആരാണ വ്യാജ കത്ത നിര്‍മിച്ചതെന്ന അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

മേയ 27 മുതലാണ് വ്യാജ സന്ദേശം വാടസ്ആപ്പ് വഴി പ്രചരിച്ചത്. വാടസ്ആപ്പിലൂടെ തെറ്റായ പ്രചാരണം നടത്തിയാല്‍ അഡമിന്മാരെയും കേസില്‍ പ്രതികളാക്കുമെന്ന് പോലീസ് അറിയിച്ചു.

Read more topics: nipah virus, virus, kerala, fake news
English summary
nipah virus fake news
topbanner

More News from this section

Subscribe by Email