Thursday September 20th, 2018 - 1:01:pm
topbanner
Breaking News

നിപ വൈറസ്: സംസഥാനത്തൊട്ടാകെ 11 മരണം : 22 പേർ നിരീക്ഷണത്തിൽ

Aswani
നിപ വൈറസ്: സംസഥാനത്തൊട്ടാകെ 11 മരണം : 22 പേർ നിരീക്ഷണത്തിൽ

കോഴിക്കോട്:  നിപ വൈറസ് ബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ  ജാഗ്രത തുടരാനും സൂക്ഷ്മ നിരീക്ഷണ സംവിധാനം  ശക്തിപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗം നിർദ്ദേശം നൽകി.

പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ  സംസഥാനത്തൊട്ടാകെ 11 പേരുടെ മരണം നിപ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  ഇതിൽ  8 പേർ കോഴിക്കോടും 3 പേര് മലപ്പുറത്ത് നിന്നുമാണ്. അതേസമയം കോഴിക്കോട് 10 ഉം മലപ്പുറത്ത് 4 ഉം ആയി 14  സ്ഥിരീകരിച്ച കേസുകൾ റിപ്പോർട്ട്  ചെയ്തിട്ടുണ്ട്.  സംശയാസ്പദമായി 22 പേർ നിരീക്ഷണത്തിലുണ്ട് ഇതിൽ കോഴിക്കോട് 13  ഉം മലപ്പുറം 6 ഉം കോട്ടയം 2 ഉം തിരുവനന്തപുരം 1 ഉം ആണ്.  

Read more topics: nipha, cases, death
English summary
nipah virus: 11 deaths in whole state because of nipah virus confirmed
topbanner

More News from this section

Subscribe by Email