Wednesday February 20th, 2019 - 3:27:am
topbanner

നിപ വൈറസ്: അതീവ ജാഗ്രതാ നിര്‍ദ്ദേശം, വൈറസിനെ പ്രതിരോധിക്കാനുളള മരുന്ന് ഇന്നെത്തും

Jikku Joseph
നിപ വൈറസ്: അതീവ ജാഗ്രതാ നിര്‍ദ്ദേശം, വൈറസിനെ പ്രതിരോധിക്കാനുളള മരുന്ന് ഇന്നെത്തും

കോഴിക്കോട്: നിപ വൈറസ് വീണ്ടും പടരുന്നുവെന്ന സൂചനയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മരിച്ചവരുമായി ബന്ധമുളള എല്ലാവരുടെയും വിവരം ശേഖരിക്കുന്നുണ്ട്. അതേസമയം വൈറസിനെ പ്രതിരോധിക്കാനുളള പുതിയ മരുന്ന് ഇന്ന് ഓസ്‌ട്രേലിയയില്‍ നിന്നെത്തും.

ഓസ്‌ട്രേലിയയില്‍ പരീക്ഷിച്ച് കൂടുതല്‍ ഫലപ്രദമെന്ന് കണ്ടെത്തിയ മരുന്ന് വെള്ളിയാഴ്ച രാത്രിയോടെ എത്തിച്ചേരും. കോഴിക്കോട് കോട്ടൂരില്‍ ഒരാള്‍ കൂടി മരിച്ചതോടെ ആരോഗ്യവകുപ്പ് കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ട്. നിപ വൈറസ് നിയന്ത്രണ വിധേയമെന്ന പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയാണ് 24 മണിക്കൂറിനിടെ മൂന്നു പേര്‍ മരിച്ചത്.

ഇതുവരെ വൈറസ് ബാധ കണ്ടെത്തിയവര്‍ എല്ലാം തന്നെ ചങ്ങരോട്ട് വളച്ചുകെട്ടി വീട്ടില്‍ മൂസയുടെ കുടുംബവുമായി ബന്ധമുളളവരോ ഈ കുടുംബം ചികില്‍സ തേടിയ പേരാമ്പ്ര താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ വന്നിരുന്നവരോ ആയിരുന്നു. അതേസമയം ചികിത്സയിലുള്ള രണ്ടു പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഏറ്റവും ഒടുവില്‍ നടത്തിയ ടെസ്റ്റില്‍ രണ്ടു പേരിലും വൈറസ് ബാധ കണ്ടെത്തിയിട്ടില്ല. വൈറസ് പൂര്‍ണമായും നശിച്ചു എന്നുറപ്പുവരുത്തിയ ശേഷമേ ഇവരെ ഡിസ്ചാര്‍ജ്ജ് ചെയ്യൂ.

ഫാവിപിരാവിര്‍ എന്ന മരുന്നാണ് ജപ്പാനില്‍ നിന്നും എത്തിക്കാന്‍ ശ്രമിക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന റിബാവിറിനേക്കാളും ഫലപ്രദമാണ് ഇതെന്നാണ് കരുതുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നും ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി എം 102.4 എന്ന മരുന്നാണ് കൊണ്ടു വരുന്നത്. 50 ഡോസ് മരുന്നാണ് ഇന്നെത്തുക.

Viral News

Read more topics: nipah virus, virus, kerala
English summary
nipah virus in kozhikkode
topbanner

More News from this section

Subscribe by Email