Sunday November 18th, 2018 - 5:51:am
topbanner

നിപ വൈറസ്: ബാലുശ്ശേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി

Jikku Joseph
നിപ വൈറസ്: ബാലുശ്ശേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി

കോഴിക്കോട്: നിപ വൈറസ് വീണ്ടും പടരുന്നുവെന്ന സൂചനയെ തുടര്‍ന്ന് ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും ജോലിയില്‍ നിന്ന് മാറിനില്‍ക്കാന്‍ നിര്‍ദ്ദേശം. പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചിരിക്കുന്നത്.

നിപ ബാധിച്ച് മരിച്ച രണ്ട് പേര്‍ ഇവിടെ ചികിത്സയിലായിരുന്നതിനാല്‍ ആശുപത്രി ജീവനക്കാര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. രണ്ടു ദിവസങ്ങളിലായി മൂന്ന് പേരാണ് നിപ ബാധിച്ച് മരിച്ചത്. രോഗികളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരും ആശുപത്രികളില്‍ നിന്ന് പകരാന്‍ സാധ്യതയുള്ളവരുമായ മുഴുവന്‍ ആളുകളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍.

ആശുപത്രിയില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഒ.പി തടസ്സപ്പെടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഡോക്ടര്‍ പനി ബാധിച്ച് ചികിത്സ തേടിയ സാഹചര്യത്തിലാണ് ജീവനക്കാര്‍ക്ക് അവധി നല്‍കിയതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിപ വൈറസ് വീണ്ടും പടരുന്നുവെന്ന സൂചനയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മരിച്ചവരുമായി ബന്ധമുള്ള എല്ലാവരുടെയും വിവരം ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ 5, 14 തീയതികളില്‍ മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയിലും 18, 19 തീയതികളില്‍ ബാലുശേരി താലൂക്ക് ആശുപത്രിയും സന്ദര്‍ശിച്ചവര്‍ സ്റ്റേറ്റ് നിപാ സെല്ലുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Read more topics: nipah virus, virus, kerala
English summary
nipah virus doctors and medical staff to avail leave for one week
topbanner

More News from this section

Subscribe by Email