Saturday November 17th, 2018 - 8:52:pm
topbanner

ഗൃഹനാഥന്റെ ആത്മഹത്യ; ഒന്‍പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

NewsDesk
ഗൃഹനാഥന്റെ ആത്മഹത്യ; ഒന്‍പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്‍പത് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞദിവസമാണ് ആര്‍എസ്എസുകര്‍ വീട് കയറി ആക്രമിച്ചതില്‍ മനംനൊന്ത് ദേവസ്വംപാടം കുളമ്പുകണ്ടം വീട്ടില്‍ കെ എം വാസുദേവന്‍ ആത്മഹത്യ ചെയ്തത്.

ആര്‍എസ്എസ് ആക്രമണത്തില്‍ വാസുദേവന്റെ മകന് വെട്ടേറ്റിരുന്നു. ചെറുമകളായ മൂന്നുവയസ്സുകാരിയെ അക്രമികള്‍ വലിച്ചെറിയുകയും ചെയ്തു. പത്തിലധികം പേരടങ്ങുന്ന ആര്‍എസ്എസ് സംഘമാണ് ആക്രമണത്തിന് പിന്നില്‍.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വസുദേവന്‍ വീടിനു സമീപത്തെ ചായ്പ്പില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും  ഉടന്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ഒരു മണിക്കൂറിനുശേഷമാണ് മരിച്ചത്.

Read more topics: rss, arrest, man, suicide, case, kochi
English summary
nine rss workers arrested for man suicide case in kochi
topbanner

More News from this section

Subscribe by Email