Saturday September 22nd, 2018 - 11:37:am
topbanner

നിമിഷ ആദ്യ കാമുകനില്‍ നിന്നും ഗര്‍ഭിണിയായെന്ന് അമ്മ

NewsDesk
നിമിഷ ആദ്യ കാമുകനില്‍ നിന്നും ഗര്‍ഭിണിയായെന്ന് അമ്മ

തിരുവനന്തപുരം: മകള്‍ നിമിഷയെ നിര്‍ബന്ധിച്ച മതം മാറ്റിയത് ആറ്റിങ്ങല്‍ സ്വദേശിയായ ഡോക്ടറാണെന്ന് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. തിരുവനന്തപുരം പ്രസ് ക്ലബില്‍ പത്രസമ്മേളനം നടത്തുകയായിരുന്നു അവര്‍.

തിരുവനന്തപുരത്തെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍വച്ചാണ് നിമിഷ ആറ്റിങ്ങല്‍ സ്വദേശിയെ പരിചയപ്പെടുന്നത്. ഇരുവരും അടുപ്പത്തിലാകുകയും ഇയാളെ വിവാഹം കഴിക്കാനായി നിമിഷ മതം മാറുകയുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ആറ്റിങ്ങല്‍ സ്വദേശിയില്‍നിന്ന് ഗര്‍ഭിണിയായ നിമിഷയെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിപ്പിച്ചു. പിന്നീട് ഇയാള്‍ നിമിഷയില്‍നിന്ന് അകന്നു. ഈ വിവരങ്ങള്‍ തനിക്ക് നേരത്തെ അറിയില്ലായിരുന്നു.

കാസര്‍ഗോഡ് പൊയ്‌നാച്ചിയിലെ ഡെന്റല്‍ കോളജിലെ മകളുടെ സഹപാഠി പറഞ്ഞാണ് ഇപ്പോള്‍ വിവരങ്ങള്‍ അറിഞ്ഞതെന്നും ബിന്ദു പറഞ്ഞു. ആറ്റിങ്ങല്‍ സ്വദേശിയായ യുവാവ് ഇപ്പോള്‍ തന്നെ കാണണമെന്നാവശ്യപ്പെട്ട് തന്റെ സുഹൃത്തുക്കളെ വിളിച്ച് ശല്യം ചെയ്യുകയാണ്. ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കുമെന്നും ബിന്ദു പറഞ്ഞു.

നിമിഷയ്ക്കും ഭര്‍ത്താവിനും ഐഎസ്സുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ല. ഇസയും തന്റെ മകളും വിദേശത്ത് ജോലിക്കു പോയതാണെന്നു പോലീസ് പറഞ്ഞ അറിവാണ് ഉള്ളത്. മകളെ കാണാതായെന്നു കാസര്‍ഗോഡ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയ ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാത്രമാണ് അവള്‍ മതം മാറി വിവാഹം കഴിച്ച കാര്യം അറിഞ്ഞതെന്നും ബിന്ദു പറഞ്ഞു.

ലുലു ഗ്രൂപ്പില്‍ തൊഴിലാളി പീഡനമോ?: മാനേജരുടെ വീഡിയോ വൈറലാകുന്നു

ആരാധകരെ ഞെട്ടിച്ചുകൊണ്ട്‌ ദീപികയുടെ ആദ്യ ഹോളിവുഡ് സിനിമ ട്രെയ്‌ലര്‍

'വീട്ടില്‍ സമാധാനാന്തരീക്ഷം' ; ഒപ്പം വിജയകരമാകും എന്ന പ്രതീക്ഷയോടെ പ്രിയദർശൻ

Read more topics: Nimisha, Fathima, Islam, lover, mother
English summary
Nimisha aka Fathima was lured to Islam by ex-lover, says mother
topbanner

More News from this section

Subscribe by Email