Saturday December 15th, 2018 - 3:21:am
topbanner

സന്നിധാനത്ത് നട അടച്ച ശേഷം രാത്രി താമസിക്കാൻ അനുവദിക്കില്ല: ഡിജിപി

fasila
സന്നിധാനത്ത് നട അടച്ച ശേഷം രാത്രി താമസിക്കാൻ അനുവദിക്കില്ല: ഡിജിപി

ശബരിമല: ശബരിമലയിൽ നട അടച്ച ശേഷം രാത്രി താമസിക്കാൻ ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥരെയും തന്ത്രി ഉൾപ്പെടെ ക്ഷേത്രവുമായി ബന്ധപ്പെട്ടവരെയും ഒഴികെ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ പറഞ്ഞു. നിലയ്ക്കൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലമകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് പോലീസ് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് എത്തിയതായിരുന്നു അദ്ദേഹം. തീർഥാടകർ ദർശനം നടത്തി മടങ്ങിപ്പോകണം. രാത്രി ആര്യം സന്നിധാനത്ത് താമസിക്കാൻ പാടില്ല. തൃപ്തി ദേശായി മെയിൽ അയച്ചിരുന്നു. എന്നാൽ, എന്നു വരുമെന്ന് അതിൽ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read more topics: sabarimala, sannidhanam, stay
English summary
night not allowed stay in sannidhanam: DGP
topbanner

More News from this section

Subscribe by Email