Thursday March 21st, 2019 - 5:24:am
topbanner
topbanner

പന്തുതട്ടുന്നതുപോലെ ജീവനക്കാരെ സ്ഥലംമാറ്റി എന്‍ജിഒ അസോസിയേഷനെ തകര്‍ക്കാമെന്നത് പിണറായി സര്‍ക്കാറിന്‍രെ വ്യാമോഹം : ചവറ ജയകുമാര്‍

NewsDesk
പന്തുതട്ടുന്നതുപോലെ ജീവനക്കാരെ സ്ഥലംമാറ്റി എന്‍ജിഒ അസോസിയേഷനെ തകര്‍ക്കാമെന്നത് പിണറായി സര്‍ക്കാറിന്‍രെ വ്യാമോഹം : ചവറ ജയകുമാര്‍

തളിപ്പറമ്പ്: പന്തുതട്ടുന്നതുപോലെ ജീവനക്കാരെ സ്ഥലംമാറ്റി എന്‍ജിഒ അസോസിയേഷനെ തകര്‍ക്കാമെന്നത് പിണറായി സര്‍ക്കാറിന്റെ വ്യാമോഹം മാത്രമാണെന്ന് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ചവറ ജയകുമാര്‍. തളിപ്പറമ്പ് വ്യാപാരഭവനില്‍ എന്‍ജിഒ അസോസിയേഷന്റെ 44-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് പ്രതിസന്ധിയേയും നേരിടാനുള്ള ശക്തി സംഘടനക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് പി.വി.വിനോദ് അധ്യക്ഷത വഹിച്ചു. കെ.മധു, ടി.മോഹന്‍കുമാര്‍, എ.കല്‍പ്പന, പി.ആര്‍.ലാല്‍ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. യാത്രയയപ്പ് സമ്മേളനത്തില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പി.കെ.രഘുനാഥന്‍, കെ.ലക്ഷ്മണന്‍, ടി.കെ. അരുണ എന്നിവര്‍ക്കും ഗസറ്റഡ് തസ്തികയില്‍ നിയമനം ലഭിച്ചവര്‍ക്കും യാത്രയയപ്പ് നല്‍കി.

ജില്ലാ പ്രസിഡന്റ് കെ.കെ.രാജേഷ്ഖന്ന ഉദ്ഘാടനം ചെയ്തു. എസ്.തോമസ്‌കുട്ടി അധ്യക്ഷത വഹിച്ചു. എം.കെ.കാഞ്ചനകുമാരി, നാരായണന്‍കുട്ടി മനിയേരി, എം.പി.ഷനീജ്, എം.സനീഷ് എന്നിവര്‍ പ്രസംഗിച്ചു. ഉച്ചക്ക് ശേഷം നടന്ന സംഘടനാചര്‍ച്ചയില്‍ പ്രഭാകരന്‍ പിലാക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.സുധാകരന്‍, കെ.വി.മഹേഷ്, പി.സി.സാബു, കെ.വി.ജിജു, കെ.വി.സതീഷ്ചന്ദ്രന്‍, വി.പി.ബാബു എന്നിവര്‍ പ്രസംഗിച്ചു.

Viral News

English summary
ngo association taliparamba conference
topbanner

More News from this section

Subscribe by Email