Sunday December 16th, 2018 - 11:31:am
topbanner

നെയ്യാറ്റിന്‍കര സനല്‍ കുമാര്‍ കൊലപാതകം; മനപ്പൂര്‍വ്വം തള്ളിയിട്ട് കൊലചെയ്യ്തതെന്ന് ക്രൈം ബ്രാഞ്ച്

JB
നെയ്യാറ്റിന്‍കര സനല്‍ കുമാര്‍ കൊലപാതകം; മനപ്പൂര്‍വ്വം തള്ളിയിട്ട് കൊലചെയ്യ്തതെന്ന് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ സനല്‍ കുമാറിനെ കാറിന് മുന്നില്‍ തള്ളിയിട്ട് കൊലചെയ്തത് മനപ്പൂര്‍വ്വമെന്ന് ക്രൈംബ്രാഞ്ച്. വഴിയിലൂടെ വാഹനം വരുന്നത് കണ്ടാണ് സനലിനെ തള്ളിയിട്ട് ഡിവൈഎസ്പി ഹരികുമാര്‍ കൊലപ്പെടുത്തിയതെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഹരികുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കരുത് എന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ആവശ്യം അറിയിച്ചിട്ടുണ്ട് പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സംഘംചേരല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളും ഹരികുമാറിനെതിരെ ചുമത്തിയിരിക്കുകയാണ്.

സംസ്ഥാനം വിട്ട് ഒളിവില്‍ കഴിയുന്ന ഹരികുമാര്‍ കഴിഞ്ഞദിവസം കേരളത്തില്‍ എത്തിയതായും സൂചനകളുണ്ട്. അതേസമയം പ്രതിയെ പോലീസ് പിടികൂടാന്‍ അലംഭാവം കാണിക്കുന്നു എന്നാരോപിച്ച് സനലിന്റെ ഭാര്യ ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതല്‍ നിരാഹാരസമരം ആരംഭിച്ചിരിക്കുകയാണ്.

 

English summary
neyyattinkara murder crime branch investigation against dysp
topbanner

More News from this section

Subscribe by Email