Friday August 23rd, 2019 - 10:19:am
topbanner
topbanner

നെയ്യാറ്റിൻകര കൊലപാതകം; ഡിവൈ.എസ്.പിയുടെ സുഹൃത്തും ഡ്രൈവറും കീഴടങ്ങി

RA
നെയ്യാറ്റിൻകര കൊലപാതകം; ഡിവൈ.എസ്.പിയുടെ സുഹൃത്തും ഡ്രൈവറും കീഴടങ്ങി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാറിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഡിവൈ.എസ്.പി ഹരികുമാറിന്റെ സുഹൃത്ത് ബിനു ഡ്രൈവര്‍ രമേശന്‍ എന്നിവർ കീഴടങ്ങി. നല്‍ കുമാര്‍ മരിച്ചെന്നറിഞ്ഞ ഉടനെ സുഹൃത്ത് ബിനുവുമായി രക്ഷപ്പെട്ട ഡിവൈഎസ്പി ഹരികുമാര്‍ തൃപ്പരപ്പിലെ അക്ഷര ടൂറിസ്റ്റ് ഹോമിലാണെത്തിയത്.

തുടര്‍ന്ന് ടൂറിസ്റ്റ് ഹോം മാനേജര്‍ സതീശിന്‍റെ ഡ്രൈവര്‍ രമേശുമൊത്താണ് ഡിവൈഎസ്പിയും സുഹൃത്ത് ബിനുവും രക്ഷപ്പെട്ടത്. ഡിവൈഎസ്പി ബി.ഹരികുമാര്‍ കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ചതിന് പിന്നാലെയാണ് ബിനുവും രമേശും കീഴടങ്ങിയത്. നവംബര്‍ ആറ് നെയ്യാറ്റിൻകര കൊടങ്ങാവിളയിലെ ബിനുവിന്‍റെ വീട്ടില്‍ നിന്നും ഇറങ്ങവേ കാര്‍ പാര്‍ക്ക് ചെയ്തത് സംബന്ധിച്ച തര്‍ക്കമാണ് സനല്‍ കുമാറിന്‍റെ കൊലപാതകത്തില്‍ കലാശിച്ചത്.

അതേസമയം, കേസിലെ മുഖ്യപ്രതി ഡിവൈ.എസ്.പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്ബലത്തെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ ഹരികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. കേസില്‍ ഹരികുമാറിനെതിരെ കൊലക്കുറ്റം ചുമത്തിയതും പൊലീസില്‍ നിന്നും സമ്മര്‍ദ്ദം വര്‍ദ്ധിച്ചതും അദ്ദേഹത്തെ പ്രതിരോധത്തിലാക്കിയിരുന്നു.

English summary
neyyattinkara murder case driver
topbanner

More News from this section

Subscribe by Email