Sunday November 18th, 2018 - 1:51:pm
topbanner

നെയ്യാറ്റിന്‍കര കൊലപാതകം; ക്രൈംബ്രാഞ്ച് എസ്‍പി സനലിന്‍റെ വീട് സന്ദർശിച്ചു

RA
നെയ്യാറ്റിന്‍കര കൊലപാതകം; ക്രൈംബ്രാഞ്ച് എസ്‍പി സനലിന്‍റെ വീട് സന്ദർശിച്ചു

തിരുവനന്തപുരം: ഡിവൈഎസ്പി ബി.ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ടുകൊന്ന സനല്‍കുമാറിന്‍റെ വീട് ക്രൈംബ്രാഞ്ച് എസ്പി സന്ദര്‍ശിച്ചു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് സനലിന്‍റെ കുടുംബത്തിന് ഉറപ്പ് നല്‍കിയ എസ്‍പി മികച്ച ടീമാണ് അന്വേഷണം നടത്തുന്നതെന്നും പറഞ്ഞു. സനല്‍ കുമാര്‍ മരിച്ച് അഞ്ചുദിവസം കഴിയുമ്പോഴും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് മരണം വരെ സമരം നടത്തുവെന്ന് ഭാര്യ വിജി ഇന്ന് പറഞ്ഞിരുന്നു.

സനലിനെ ആക്രമിച്ചയിടത്ത് മക്കളുമായി സമരമിരിക്കുമെന്നും മരണം വരെ സമരം തുടരുമെന്നുമാണ് ഭാര്യ വിജി ഇന്ന് പറഞ്ഞത്. അറസ്റ്റ് ഇനിയും വൈകിയാൽ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുമെന്ന് സനലിന്‍റെ സഹോദരിയും പ്രതികരിച്ചിരുന്നു

English summary
neyyatinkara murdercase crimebranch
topbanner

More News from this section

Subscribe by Email